Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാഇൽ കെ.എം.സി.സി...

ഹാഇൽ കെ.എം.സി.സി ഫുട്ബാൾ കാർണിവൽ: ഹബീബ് മെഡിക്കൽ സെന്റർ ജേതാക്കൾ

text_fields
bookmark_border
ഹാഇൽ കെ.എം.സി.സി ഫുട്ബാൾ കാർണിവൽ: ഹബീബ് മെഡിക്കൽ സെന്റർ ജേതാക്കൾ
cancel
camera_alt

ഹാഇൽ കെ.എം.സി.സി ഫുട്ബാൾ കാർണിവൽ ജേതാക്കളായ ഹബീബ് മെഡിക്കൽ സെന്റർ 

Listen to this Article

ഹാഇൽ: കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ഹബീബ് മെഡിക്കൽ സെന്റർ ജേതാക്കളായി. ആവേശമേറിയ ഫൈനൽ മത്സരത്തിൽ ബ്ലൂസ്റ്റാർ ഹാഇലിനെ പരാജയപ്പെടുത്തിയാണ് ഹബീബ് സെന്റർ ജേതാക്കളായത്. ഹാഇലിലെ എട്ടു ടീമുകൾ മാറ്റുരച്ച മത്സരങ്ങളുടെ ഉദ്ഘാടനം അബാർ വാട്ടർ എം.ഡി മാജു നിർവഹിച്ചു. ഹാഇൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അധ്യക്ഷത വഹിച്ചു.

അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്, സക്കറിയ ആയഞ്ചേരി, കരീം തുവ്വൂർ, സക്കറിയ കാവുംപടി, റഫീഖ് അഞ്ചരക്കണ്ടി, സക്കറിയ പള്ളിപ്പുറം, നൗഷാദ് ഓമശ്ശേരി, സിറാജുൽ മുനീർ മക്കരപ്പറമ്പ എന്നിവർ ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു. സിദ്ദീഖ് മട്ടന്നൂർ, ഹമീദ് വയനാട്, മൻസൂർ, ജംഷിദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹുസൈൻ വടുതല സ്വാഗതവും ട്രഷറർ ഹബീബുല്ല മദിരശേരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballKMCCsaudiasaudi newsHabib Medical Center
News Summary - Hail KMCC Football Carnival: Habib Medical Center Winners
Next Story