ഹഫർ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ ഹഫർ അൽബാത്വിൻ സോൺ കമ്മിറ്റി സാഹിത്യോത്സവം സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്യുന്നു
ഹഫർ: രിസാല സ്റ്റഡി സർക്കിൾ ഹഫർ അൽ ബാത്വിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 50ഓളം മത്സരാർഥികൾ മാറ്റുരച്ച കലാമാമാങ്കം പ്രവാസലോകത്തെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി. 10ലധികം കുടുംബങ്ങളിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചത് ഇത്തവണത്തെ പരിപാടിയുടെ മാറ്റുകൂട്ടി.
സാംസ്കാരിക സംഗമം ഐ.സി.എഫ് ചെയർമാൻ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു. വിബിൻ മറ്റത്ത് (ഒ.ഐ.സി.സി), സലാം മാസ്റ്റർ (കെ.എം.സി.സി), നിയാസ് മാസ്റ്റർ (നവോദയ), ബാവ മഞ്ചേശ്വരം, സിദ്ദീഖ് (അലാ സൂപ്പർ മാർക്കറ്റ്), മുനീർ (ഹല പ്ലാസ്റ്റിക്), ഖാദർ (സിറ്റി ഫ്ലവർ) തുടങ്ങിയവർ സംബന്ധിച്ചു. ഹഫർ ആർ.എസ്.സി സെക്രട്ടറി മുബഷിർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി റഫീഖ് സൈനി നന്ദിയും പറഞ്ഞു.
ഹഫർ അൽബാത്വിൻ സോണിന് പുറമെ റിയാദ്, ദമ്മാം, അൽഖോബാർ, ജുബൈൽ, ഹാഇൽ, അൽജൗഫ്, അൽഅഹ്സ, അൽഖസീം എന്നീ സോണുകളിൽനിന്നുള്ള വിജയികൾ ജനുവരി ഒമ്പതിന് ജുബൈലിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരക്കും. കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ 24 നാഷനലുകളിലായാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങേറുന്നത്. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ എന്നി വിവിധ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

