ഹഫർ ഒ.ഐ.സി.സി വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും
text_fieldsഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ പരിപാടിയിൽനിന്ന്
ഹഫർ: ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ അഞ്ചാം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. പ്രസിഡൻറ് വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ സെക്രട്ടറി സലീം കീരിക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ആലപ്പുഴ, അനൂപ് പ്രഭാകരൻ, ജോബി ആൻറണി, നിസാം കരുനാഗപ്പള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കേക്ക് മുറിച്ചു ആഘോഷിച്ച ചടങ്ങിൽ ഹഫർ അൽ ബാത്വിനിലെ അഞ്ച് വർഷത്തെ ഇടപെടലുകളും സാമൂഹിക പ്രവർത്തനങ്ങളും വിശകലനം ചെയ്തു. പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പള്ളിമുക്ക് സ്വാഗതവും ട്രഷറർ റാഫി പരുതൂർ നന്ദിയും പറഞ്ഞു.
തുടർന്ന്, ഹഫർ അൽ ബാത്വിൻ ‘സ്നേഹതീരം’ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടികൾ അരങ്ങേറി. ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഷാനവാസ് മാഹീൻ, സലാഹുദ്ദീൻ പാറശാല, വി.ബി. സുനിൽ കുമാർ, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹിക ഐക്യവും സാംസ്‌കാരിക സൗഹൃദവും നിറച്ച പരിപാടി അംഗങ്ങളുടെ മനസ്സിൽ ഓർമപുതുക്കലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

