Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ബീ​ബി ഹ​ബീ​ബി...

ഹ​ബീ​ബി ഹ​ബീ​ബി മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഹ​ബീ​ബി ഹ​ബീ​ബി മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ‘ഹ​ബീ​ബി ഹ​ബീ​ബി’ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ സ​ലാ​ഹ് കാ​രാ​ട​ൻ, റ​ഫീ​ഖ് നെ​ന്മി​നി എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം സാ​ദി​ഖ​ലി തു​വ്വൂ​ർ, സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു

ജി​ദ്ദ: 'ഗ​ൾ​ഫ് മാ​ധ്യ​മം' സൗ​ദി പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'ഹ​ബീ​ബി ഹ​ബീ​ബി' ഓ​ൺ​ലൈ​ൻ സം​ഗീ​ത​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഇം​പ​ക്സ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഹോം ​അ​പ്ല​യ​ൻ​സ് സ്പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ത​ങ്ങ​ളു​ടെ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ സു​ഹൃ​ദ്, സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വം മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​ക്കൊ​ണ്ട് 'അ​നു​ഭ​വം എ​ഴു​തൂ, സ​മ്മാ​നം നേ​ടൂ' എ​ന്ന പേ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​ദ്ദ​യി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത സ​ലാ​ഹ് കാ​രാ​ട​ന് ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ ബ്യൂ​റോ ഹെ​ഡ് സാ​ദി​ഖ​ലി തു​വ്വൂ​രും ഹ​ബീ​ബി ഹ​ബീ​ബി ഓ​ൺ​ലൈ​ൻ ത​ത്സ​മ​യ സം​ഗീ​ത​പ​രി​പാ​ടി​യി​ലേ​ക്ക് ത​ങ്ങ​ൾ​ക്കി​ഷ്​​ട​പ്പെ​ട്ട പാ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് 'ഇ​ഷ്​​ട​പ്പെ​ട്ട പാ​ട്ട് പ്രി​യ​പ്പെ​ട്ട കൂ​ട്ട്' എ​ന്ന പേ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ റ​ഫീ​ഖ് നെ​ന്മി​നി​ക്ക് ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. ബ​ഷീ​റും സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കോ​ഒാ​ഡി​നേ​റ്റ​ർ എ. ​ന​ജ്മു​ദ്ദീ​ൻ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് പി.​കെ. സി​റാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamJeddahhabibi habibi
News Summary - habibi habibi
Next Story