Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഹബീബി ഹബീബി'; സൗദി...

'ഹബീബി ഹബീബി'; സൗദി പ്രവാസികൾ കാത്തിരുന്ന ഗൾഫ് മാധ്യമം സൗദി ഓൺലൈൻ സംഗീത ദൃശ്യാനുഭവം ഇന്ന്

text_fields
bookmark_border
ഹബീബി ഹബീബി; സൗദി പ്രവാസികൾ കാത്തിരുന്ന ഗൾഫ് മാധ്യമം സൗദി ഓൺലൈൻ സംഗീത ദൃശ്യാനുഭവം ഇന്ന്
cancel

ജിദ്ദ: സൗദി പ്രവാസികൾ കാത്തിരുന്ന, ഇതുവരെ കാണാത്ത പുത്തൻ ഓൺലൈൻ സംഗീത ദൃശ്യാനുഭവം ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' ഇന്ന് നടക്കും. സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആഘോഷ വേദിയിൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിലൂടെ (www.facebook.com/gulfmadhyamamsaudi) ഇന്ന് രാത്രി സൗദി സമയം ഏഴ് മുതൽ പത്ത് വരെ ഇടവേളകളില്ലാതെ ലൈവായി സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുക്കൾക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്ന ഗാനങ്ങൾ പ്രശസ്ത ഗായകരായ സിത്താര, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, അക്ബർ ഖാൻ, ദാന റാസിഖ് എന്നിവർ ആലപിക്കും. ഒപ്പം മലയാളികളുടെ മനസ് കവർന്ന 'എം80 മൂസ' വിനോദ് കോവൂരും അവതാരകയായി മോഡൽ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി നിസയുമുണ്ടാവും.

സൗദിയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മുഴുവൻ മലയാളി സംഗീതാസ്വാദകർക്കും വേണ്ടി തികച്ചും പുതുമയോടെയാണ്​ ഓൺലൈൻ സംഗീത മേള ഒരുക്കുന്നത്​. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ, കുടുംബങ്ങൾ, കുട്ടികൾ, വിവിധ കൂട്ടായ്മകൾ, സംഘടനകൾ എന്നിവരെല്ലാം 'ഹബീബി ഹബീബി' പരിപാടിയെ നെഞ്ചേറ്റിക്കഴിഞ്ഞു. സൗദിയിലെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ടെക്സ്റ്റ് ഫോട്ടോ, വീഡിയോ സന്ദേശങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.


പ്രവാസത്തിലൂടെ നേടിയ ഒരിക്കലും മറക്കാനാവാത്ത അതിരുകളില്ലാത്ത അതിരറ്റ സൗഹൃദവും സാഹോദര്യ ബന്ധവുമെല്ലാം വീണ്ടും വീണ്ടും ഊട്ടി ഉറപ്പിക്കുക, കോവിഡ്​ മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ വിഷാദ രോഗം പോലുള്ള അവസ്ഥകളിലേക്ക്​ പ്രവാസികൾ ചെന്നെത്താതിരിക്കുകയും അവരുടെ മാനസിക പിരിമുറുക്കം കുറയ്​ക്കാനുതകുന്ന ഒരു പരിപാടി എന്നൊക്കെയുള്ള ആശയത്തിൽ നിന്നാണ് ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' എന്ന ഓൺലൈൻ സംഗീത പരിപാടിക്ക് വേദിയൊരുക്കിയത്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുമായുള്ള നല്ല അനുഭവങ്ങൾ ഓർക്കാനോ നല്ല ഒരു പാട്ട്​ കേൾക്കാനോ കിട്ടുന്ന ചെറിയ അവസരം പോലും മാനസിക പിരിമുറക്കത്തിന്​ അയവ്​ വരുത്തുകതന്നെ ചെയ്യും.

സംഗീത പരിപാടിയുടെ മുന്നോടിയായി ജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദങ്ങളെ കുറിച്ചെഴുതാൻ ഗൾഫ്​ മാധ്യമം പത്രത്തിൽ ഒരുക്കിയ അവസരം നിരവധി പേരാണ്​ ഉപയോഗപ്പെടുത്തിയത്. പ്രവാസി സൗഹൃദങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കി പത്രത്തിൽ അനേകം കുറിപ്പുകളാണ് ഇതിനോടകം പ്രസിദ്ധീകരിച്ചത്. ഫേസ്ബുക് പേജിലൂടെ വീഡിയോ അവതരണമായും ചിലർ തങ്ങളുടെ മറക്കാനാവാത്ത സൗഹൃദാനുഭവങ്ങൾ പങ്കുവെച്ചു. ഇങ്ങിനെ പ്രസിദ്ധീകരിച്ച കുറിപ്പുകളിൽ നിന്നും വീഡിയോ അവതരണത്തിൽ നിന്നുമുള്ള വിജയികളെയും കൂടെ തങ്ങളുടെ ഉറ്റ സുഹൃത്തുക്കൾക്കായി ഫേസ്ബുക് പേജിലൂടെ നല്ല ഗാനങ്ങൾ ആവശ്യപ്പെട്ടവരിൽ നിന്നും മൂന്ന് വിജയികളെയും ഇന്നത്തെ ലൈവ് പരിപാടിയിൽ പ്രഖ്യാപിക്കും. ലൈവായി പരിപാടി കാണുന്നവരിൽ നിന്നും ലഭിക്കുന്ന കമന്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കും ആകർഷകമായ സമ്മാനം ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiahabeebihabeebi
Next Story