Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബോ​സ​ല്ല, ഹ​ബീ​ബ്

ബോ​സ​ല്ല, ഹ​ബീ​ബ്

text_fields
bookmark_border
ബോ​സ​ല്ല, ഹ​ബീ​ബ്
cancel

1996 മേ​യി​ലാ​ണ് റി​യാ​ദി​ലെ വ്യ​വ​സാ​യി​യാ​യ ഡോ. ​ഖാ​ലി​ദ് അ​ബു അ​ൽ സ​ഉൗ​ദി​െൻറ അ​സി​സ്​​റ്റ​ൻ​റാ​യി ജോ​ലി​ക്ക്‌ വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്‌. അ​ന്ന് അ​ദ്ദേ​ഹ​ത്തി​െൻറ ഓ​ഫി​സ് റി​യാ​ദ്​ ഉ​ല​യ​യി​ലെ ക​മ്പ്യൂ​ട്ട​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു. പ​ല​രും പ​റ​ഞ്ഞു അ​ത് വേ​ണ്ടാ​ന്ന്... അ​ദ്ദേ​ഹം വ​ലി​യ ചൂ​ട​നാ​ണ്, ആ​രും ര​ണ്ടു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കൂ​ടെ​നി​ൽ​ക്കി​ല്ല എ​ന്നൊ​ക്കെ... വ​ള​രെ തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ന് ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം മൂ​ന്ന് ക​മ്പ​നി​യി​ൽ മാ​റി​മാ​റി ജോ​ലി​ചെ​യ്ത​ശേ​ഷം ആ​ശ്വാ​സ​മാ​യി മോ​ശ​മ​ല്ലാ​ത്ത വേ​ത​ന​ത്തി​ന് കി​ട്ടി​യ ഈ ​ജോ​ലി​ക​ള​യാ​ൻ തോ​ന്നി​യി​ല്ല.

ര​ണ്ടും ക​ൽ​പി​ച്ചു കൂ​ടി​ക്കാ​ഴ്ച​ക്ക് പോ​യി... പ​റ​ഞ്ഞ​തു​പോ​ലെ ചോ​ദ്യ​ങ്ങ​ൾ അ​സ്ത്രം​പോ​ലെ മു​ന്നി​ലേ​ക്ക് വ​ന്ന​പ്പോ​ൾ അ​ൽ​പം പ​ത​റി​യെ​ങ്കി​ലും പി​ടി​ച്ചു​നി​ന്നു. ജോ​ലി​ക്ക്‌ ക്ഷ​ണ​ക്ക​ത്ത് വ​ന്ന്​ ജോ​ലി തു​ട​ങ്ങി... ക​മ്പ​നി​യു​ടെ കീ​ഴി​ൽ റി​യാ​ദി​ലും ജി​ദ്ദ​യി​ലും ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളു​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് ബി​സി​ന​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ എ​ട്ട്​ മ​ണി​ക്കാ​യി​രു​ന്നു ഞാ​ൻ ജോ​ലി​ക്ക്‌ ഹാ​ജ​രാ​കേ​ണ്ട​ത്. അ​ദ്ദേ​ഹം ഒ​മ്പ​ത​ര​യോ​ടെ വോ​ൾ​വോ 850 കാ​റി​ൽ വ​ന്നി​റ​ങ്ങും. പാ​ർ​ക്കി​ങ്ങി​ൽ എ​ത്തു​ന്ന​തി​ന് 10 മി​നി​റ്റ്​ മു​മ്പ് എ​ന്നെ വി​ളി​ക്കും. ഇൗ​യൊ​രു ദി​ന​ച​ര്യ​യി​ൽ ജോ​ലി തു​ട​ർ​ന്നു.

റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്ക​ൽ, ലെ​റ്റ​ർ ഡ്രാ​ഫ്​​റ്റി​ങ് അ​ങ്ങ​നെ ഒ​രു പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​ ചെ​യ്യേ​ണ്ട​ പ​ല​ത​രം ജോ​ലി​ക​ൾ... ഒ​രു​ദി​വ​സം വ​ന്ന ഉ​ട​നെ എ​ന്നെ വി​ളി​ച്ച്​ ഒ​രു പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം ചോ​ദി​ച്ചു: ജോ​ലി ഒ​ക്കെ എ​ങ്ങ​നെ? മ​റു​പ​ടി​ക്ക്​ കാ​ത്തു​നി​ൽ​ക്കാ​തെ അ​ടു​ത്ത ചോ​ദ്യം: ഡ്രൈ​വി​ങ്​ അ​റി​യാ​മോ? അ​ധി​ക​മാ​യി മാ​ർ​ക്ക​റ്റി​ങ് ജോ​ലി​കൂ​ടി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ? ഞാ​ൻ ഒാ​ക്കെ പ​റ​ഞ്ഞു. അ​ങ്ങ​നെ ആ ​അ​ധി​ക ജോ​ലി​യി​ലും ഞാ​ൻ ഏ​ർ​പ്പെ​ട്ടു.

രാ​വി​ലെ​യും വൈ​കീ​ട്ടും മൂ​ന്ന്​ മ​ണി​ക്കൂ​ർ വീ​തം... അ​ത്​ ന​ല്ല വ​രു​മാ​നം എ​നി​ക്ക്​ നേ​ടി​ത്ത​ന്നു. കാ​ലം പോ​കെ, അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​യി. പേ​രി​െൻറ കൂ​ടെ 'ഹ​ബീ​ബ്' എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ തു​ട​ങ്ങി. അ​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന് ജ​ർ​മ​നി​യി​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കു​ടും​ബ സ​ഹി​തം പോ​കേ​ണ്ടി​വ​ന്നു. പോ​കു​മ്പോ​ൾ കാ​ർ പാ​ർ​ക്കി​ങ്ങി​ൽ വെ​ച്ച്​ താ​ക്കോ​ൽ എ​ന്നെ ഏ​ൽ​പി​ച്ചു. വ​രു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് ഡ്രൈ​വ​ർ​ക്ക് കൊ​ടു​ത്ത്​ സ​ർ​വി​സ് ചെ​യ്യാ​ൻ.

അ​ദ്ദേ​ഹം പോ​യി മൂ​ന്നാം നാ​ൾ എ​നി​ക്ക് ഒ​രു മോ​ഹം അ​ദ്ദേ​ഹ​ത്തി​െൻറ വോ​ൾ​വോ കാ​ർ ഒ​ന്നോ​ടി​ക്കാ​ൻ... വൈ​കീ​ട്ട് അ​ഞ്ചി​ന്​ പാ​ർ​ക്കി​ങ്ങി​ൽ പോ​യി കാ​ർ സ്​​റ്റാ​ർ​ട്ട് ആ​ക്കി മു​ന്നോ​ട്ട് കു​തി​ച്ചു. ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ചു​വ​ന്ന സി​ഗ്​​ന​ലി​ൽ നി​ന്നു, പ​ച്ച സി​ഗ്​​ന​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ കാ​ർ മു​ന്നോ​ട്ട് എ​ടു​ത്തു. അ​ത്​ മാ​ത്ര​മേ ഒാ​ർ​മ​യു​ള്ളൂ, എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന്​ മ​ന​സ്സി​ലാ​കും മു​മ്പ്​ അ​ത്​ സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

എ​തി​രി​ൽ​നി​ന്ന്​ ഒ​രു ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യ്സ​ർ കാ​ർ വ​ന്ന്​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു... അ​തി​ഭ​യ​ങ്ക​ര​മാ​യ അ​പ​ക​ടം. ര​ണ്ട്​ കാ​റു​ക​ളും ത​വി​ടു​പൊ​ടി​യാ​യി. കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​െ​ട്ട​ന്ന്​ പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​ത്ര ഭ​യാ​ന​ക​മാ​യ അ​പ​ക​ടം. മ​ര​ണം സം​ഭ​വി​ക്കാ​തെ​ ഞാ​നെ​ങ്ങ​നെ ര​ക്ഷ​പ്പെ​ട്ടു എ​ന്ന്​ ആ ​അ​പ​ക​ട​ദൃ​ശ്യം ക​ണ്ട​വ​രൊ​ക്കെ ചോ​ദി​ച്ചു​പോ​യി. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ ദി​വ​സ​മാ​യി​രു​ന്നു അ​ത്. ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ദി​വ​സം.

തെ​റ്റ് ത​േ​ൻ​റ​ത​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ലും സം​ഭ​വം എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചു. അ​ദ്ദേ​ഹം വി​ശ്വ​സി​ച്ച്​ ഏ​ൽ​പി​ച്ചു​പോ​യ കാ​റാ​ണ്. അ​താ​ണി​ങ്ങ​നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ത​വി​ടു​​പൊ​ടി​യാ​യി കി​ട​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ധൈ​ര്യം സം​ഭ​രി​ച്ച്​ ഞാ​ൻ അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന ജ​ർ​മ​നി​യി​ലെ ഹോ​ട്ട​ൽ ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യം പ​റ​ഞ്ഞു. എ​െൻറ ഹൃ​ദ​യം പ​ട​പ​ടാ ഇ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്ഭു​ത​ക​ര​മാ​യി അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​തി​ക​ര​ണം: 'നീ ​ബേ​ജാ​റാ​വേ​ണ്ട, ചോ​ദി​ക്കാ​തെ വ​ണ്ടി എ​ടു​ത്ത​ത്​ ശ​രി​യാ​യി​ല്ല. അ​തി​ൽ എ​നി​ക്ക് നി​ന്നോ​ട്​ ദേ​ഷ്യ​മു​ണ്ട്, പ​ക്ഷേ, അ​പ​ക​ട​ത്തെ ഒാ​ർ​ത്ത്​ നീ ​വി​ഷ​മി​ക്ക​ണ്ട.

ആ​രെ​യും വി​ളി​ച്ച​റി​യി​ക്കാ​തെ​യാ​ണ​ല്ലോ അ​പ​ക​ടം സം​ഭ​വി​ക്കു​ക. അ​ത്​ നി​െൻറ കു​റ്റ​മ​ല്ല... സാ​ര​മി​ല്ല, കാ​ർ അ​വി​ടെ​നി​ന്ന്​ എ​ടു​ക്കാ​നും കേ​സും മ​റ്റ്​ അ​ന​ന്ത​ര ന​ട​പ​ടി​ക​ളും നോ​ക്കാ​നും ക​മ്പ​നി അ​ഡ്‌​മി​നി​സ്ട്രേ​ഷ​നി​ലെ സൗ​ദി ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​ലി​യെ വി​ളി​ച്ചു​പ​റ​യാം' എ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്നെ ഏ​റെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​െൻറ ജീ​വി​തം അ​വി​ടെ അ​വ​സാ​നി​ച്ചു എ​ന്ന്​ ക​രു​തി​നി​ന്ന​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ ഇൗ ​ആ​ശ്വാ​സ വാ​ക്കു​ക​ൾ... അ​ദ്ദേ​ഹ​വും കു​ടും​ബ​വും തി​രി​കെ വ​രു​ന്ന​ദി​വ​സം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കാ​തെ ഞാ​ൻ റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തു​നി​ന്നു.

വി.​ഐ.​പി ലോ​ഞ്ചി​ലൂ​ടെ അ​ദ്ദേ​ഹ​വും കു​ടും​ബ​വും ക​ട​ന്നു​വ​ന്ന​പ്പോ​ൾ എ​ന്നെ ക​ണ്ട ഉ​ട​നെ കെ​ട്ടി​പ്പി​ടി​ച്ചു.. എ​ന്നി​ട്ട​ദ്ദേ​ഹം മ​ന്ത്രി​ക്കും പോ​ലെ പ​റ​ഞ്ഞു: 'നീ ​എ​െൻറ ബ്ര​ദ​റാ​ണ്, ഹ​ബീ​ബ്...' എ​െൻറ ര​ണ്ട് ക​ണ്ണും നി​റ​ഞ്ഞു​ക​വി​ഞ്ഞു.

മു​സ്​​ത​ഫ ക​വ്വാ​യി, റി​യാ​ദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:habeebi habeebi
News Summary - habeebi habeebi
Next Story