Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ക'; ത​ബൂ​ക്ക് കെ.​എം.​സി.​സി, എ​സ്. ഐ. ​സി

text_fields
bookmark_border
ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ക; ത​ബൂ​ക്ക് കെ.​എം.​സി.​സി, എ​സ്. ഐ. ​സി
cancel

ത​ബൂ​ക്ക്: 'ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ക' എ​ന്ന ആ​ഹ്വാ​ന​വു​മാ​യി ത​ബൂ​ക്ക് കെ.​എം.​സി.​സി യും ​എ​സ്. ഐ.​സി​യും ത​ബൂ​ക്കി​ൽ സം​യു​ക്ത​മാ​യി ഐ​ക്യ​ദാ​ർ​ഢ്യ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചീ​ഫ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചേ മ​തി​യാ​കൂ എ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്.​ഐ.​ആ​ർ എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന് ഒ​ട്ട​ന​വ​ധി നി​ര​പ​രാ​ധി​ക​ളാ​യ വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ​ലി​സ്റ്റി​ൽ നി​ന്നും അ​കാ​ര​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​ത് രാ​ജ്യ​ത്തി​ന്റെ പ്ര​തി​പ​ക്ഷ നേ​താ​വും എം.​പി​മാ​രും തെ​ളി​വ് സ​ഹി​തം ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്. വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യും ഇ​ന്ത്യാ​സ​ഖ്യ​വും എ​ണ്ണി​യെ​ണ്ണി വോ​ട്ട് ചോ​രി എ​ന്ന​പേ​രി​ൽ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ കാ​ണി​ച്ചി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഒ​ഴി​ഞ്ഞു മാ​റു​ന്ന സ​മീ​പ​നം ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഐ​ക്യ​ദാ​ർ​ഢ്യ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ഫ​സ​ൽ എ​ട​പ്പ​റ്റ, അ​ലി വെ​ട്ട​ത്തൂ​ർ ,സാ​ലി പ​ട്ടി​ക്കാ​ട്, ബീ​രാ​ൻ കു​ട്ടി കു​മ്മി​ണി​പ​റ​മ്പ്, കാ​ദ​ർ ഇ​രി​ട്ടി, അ​ബ്ദു​ൽ ഗ​ഫൂ​ർ പു​തു​പൊ​ന്നാ​നി, ശി​ഹാ​ബ് ഫൈ​സി, അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh Kumar Resignation Demand
Next Story