തേനീച്ച കുത്തിയാലെന്താ, ഗിന്നസിൽ കേറാല്ലോ....
text_fieldsതബൂക്ക്: ഗിന്നസ് ബുക്കിൽ സ്ഥാനം നേടാൻ തേനീച്ചകളുടെ കൂട്ടുകാരൻ സ്വദേശിയായ സുഹൈർ ഫത്വാനി ഒരുങ്ങുന്നു. മനുഷ്യ ശരീരത്തിൽ തേനീച്ചകൾ പൊതിഞ്ഞുള്ള നിലവിലെ ലോക റെക്കോർഡ് തകർക്കാനാണ് ഇയാളുടെ ശ്രമം. നിലവിലെ റെക്കോർഡ് 63.77 കിലോ തേനീച്ച ആണെന്ന് സുഹൈൽ ഫത്വാനി പറഞ്ഞു. ഇത് 100 കിലോ ആക്കാനാണ് ശ്രമം.
അടുത്തുതന്നെ ഇതിനു കഴിയുമെന്ന പ്രതീക്ഷയിലാണ്. തേനീച്ചകളോട് എങ്ങനെ പെറുമാറണമെന്ന് പഠിച്ചാൽ അവയുടെ കുത്തേൽക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന് സുഹൈർ ഫത്വാനി പറഞ്ഞു. രണ്ട് ലക്ഷത്തോളം തേനീച്ചകൾ മുഖത്തിന് ചുറ്റും പൊതിഞ്ഞ ഇയാളുടെ പടം നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ജനാദിരിയയിൽ തേൻ കടക്ക് മുമ്പിൽ ഇയാളുടെ പടം പ്രദർശിപ്പിച്ചത് സന്ദർശകരെ ഏറെ ആകർഷിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
