പ്രിയപ്പെട്ട എജ്യുകഫെ, നിന്നെ ഞങ്ങൾ മറക്കില്ല
text_fieldsജിദ്ദ: ഒാർമകളിൽ മായാത്ത ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചാണ് ജിദ്ദ എജ്യുകഫെക്ക് കൊടിയിറങ്ങിയത്. വിസ്മയവും വിജ്ഞാനവും മാനവികചിന്തകളും സമ്മേളിച്ച ഇൗ സുദിനം മറക്കാൻ കഴിയില്ലെന്ന് സാക്ഷ്യംവഹിച്ച വിദ്യാർഥികളും രക്ഷിതാക്കളും പൗരസമൂഹവും ഒരുപോലെ പറഞ്ഞു.
പത്തു മണിക്കൂർ നീണ്ട വിജ്ഞാനോൽസവത്തിെൻറ സായാഹ്നം ആദി ആദർശ് എന്ന മെൻറലിസ്റ്റിെൻറ വിസ്മയപ്രകടനങ്ങളുടേതായിരുന്നു. ആദിയുടെ പ്രകടനം ആസ്വദിക്കാൻ ജിദ്ദയിലെ പൗരസമൂഹവും കാത്തിരുന്നു. ഗൾഫ് മാധ്യമം എജ്യുകഫെകളിൽ ഇത്രയും വലിയ വിദ്യാർഥിക്കൂട്ടത്തിന് മുന്നിൽ സംസാരിച്ചത് ആദ്യമായാണ് എന്ന് ദുബൈ എജ്യുകഫെയിൽ പെങ്കടുത്ത ഒാർമയിൽ എം.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ് പറഞ്ഞു. ആസ്ട്രേലിയൻ ട്രെയിനർ ജാസൺ ഫിറ്റ്സിമോനും സിനിമാ സംവിധായകൻ സെയ്ദ് സുൽത്താൻ അഹമ്മദും വിദ്യാർഥികളുടെ പങ്കാളിത്തം കണ്ട് അമ്പരന്നു. കേരളത്തിലെ ഒരു വാർത്താമാധ്യമം വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന ശക്തമായ ഇടപെടലിനെ ഇന്ത്യൻ ഡെപ്യൂട്ടികോൺസൽ ജനറൽ അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂളിൽ ഇത്രയും മികച്ചൊരു വിദ്യാഭ്യാസമേള ആദ്യമായാണെന്ന് പ്രിൻസിപ്പൽ സയിദ് മസ്ഉൗദ് അഹമ്മദ് പറഞ്ഞു. മാധ്യമം കേരളത്തിലെ വാർത്താമാധ്യമങ്ങളെ സ്വാധീനിച്ച പത്രമാണെന്ന് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. നിച്ച് ഒഫ് ട്രൂത്ത് ഡയറക്ടർ ഡോ.എം.എം അക്ബർ എജ്യുകഫെക്ക് സാക്ഷിയാകാനെത്തി. മാധ്യമപ്രവർത്തകരും സാമൂഹിക സാംസ്കാരിക വിദ്യാഭാസ,വ്യവസായ^വാണിജ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും മേളക്കെത്തി.
നവ്യാനുഭവമായിരുന്നു എജ്യു കഫെ എന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. അതിരുകളില്ലാത്ത പുത്തൻ അറിവിെൻറ വാതിലുകൾ തുറന്നുതന്ന ‘ഗൾഫ് മാധ്യമ’ത്തിന് അവർ നന്ദി പറഞ്ഞു. ആത്മവിശ്വാസം ആകാശത്തോളം ഉയർത്താനും പരീക്ഷാ ഭീതി അകറ്റാനും പരിപാടി തങ്ങൾക്ക് ഉപയോഗപ്പെട്ടതായി ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനികളായ ഷദ, റദ, നൗറിൻ, ജസ്മ എന്നിവർ പ്രതികരിച്ചു. സ്‌കൂൾ പരീക്ഷയുടെ തലേന്നാൾ വന്ന മേളയോട് ആദ്യം വിമുഖത കാണിച്ചിരുന്നുവെങ്കിലും പങ്കെടുക്കാതിരുന്നാലുള്ള നഷ്ടം നികത്താനാവാത്തതാവുമായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു. എല്ലാം കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയുേമ്പാൾ അവർ ചോദിച്ചു, ഇനിയെന്നു വരും ഇതു വഴി എജ്യുകഫെ.......?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
