അൽഭുതപ്പെടുത്താൻ എഡ്യുകഫെയിൽ ആദി ആദർശുണ്ടേ........
text_fieldsജിദ്ദ: ഒരു പുസ്തകം വായിക്കുന്നതുപോലെ നിങ്ങളുടെ മനസ് വായിച്ച് കേൾപിക്കാനും അൽഭുതപ്പെടുത്തുവാനും ആദി ആദർശ് ഉണ്ടാവും എഡ്യുകഫെയിൽ. ആദിയുടെ മുന്നിൽ നിന്ന് കള്ളം പറയാമെന്ന് ആരും കരുതേണ്ട. നിങ്ങൾ അദ്ദേഹത്തിെൻറ മുന്നിൽ നിൽക്കുേമ്പാൾ എന്താണ് ചിന്തിക്കുന്നത് എന്ന് ആദി തന്നെ പറഞ്ഞോളും. മനസിലൊന്നും ഒളിപ്പിക്കാനാവില്ല ഇൗ അസാധാരണ പ്രതിഭയുടെ മുന്നിൽ. വിചാരങ്ങളെ സ്കാൻ ചെയ്യുന്ന അപൂർവ വിദ്യ ആദിയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ആദി ആദർശ് എന്ന മെൻറലിസ്റ്റിെൻറ കൂടെയുള്ള ഒാരോ നിമിഷവും വിസ്മയത്തിെൻറതും വിനോദത്തിേൻറതുമാവും.
ഇല്യൂഷനിസ്റ്റ്, തോട്ട് സ്റ്റീലര്‍, ഡിസെപ്ഷന്‍ അനലിസ്റ്റ്, നോണ്‍വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് തുടങ്ങി ആദി ആദര്‍ശ് എന്ന മലയാളിക്ക് അത്യപൂർവ വിശേഷണങ്ങൾ ഏറെയുണ്ട്. ഒരുപാട് ശാസ്ത്രങ്ങളുടെ സമന്വയമാണ് ആദി. ഒറ്റ വാക്കിലോ വരിയിലോ നിർവചിക്കാൻ കഴിയാത്ത വ്യക്തിത്വം. ആദിയിൽ നിന്ന് ചെറിയ പാഠങ്ങൾ പഠിക്കാനായാൽ ജീവിതത്തിൽ വലിയ വീഴ്ചകളുണ്ടാവാതെ നമുക്കൊരുപക്ഷെ രക്ഷപ്പെടാനായേക്കും. നാം കണ്ടു മുട്ടുന്നവരെ എളുപ്പത്തിൽ മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനും കഴിയുന്ന ചെറിയ വിദ്യകൾ ആർജിക്കുന്നത് നല്ലതാണ്. മുന്നിലിരിക്കുന്നവരുടെ മനോലോകങ്ങളിലൂടെ സഞ്ചരിക്കുന്ന രസകരമായ കഴിവിെൻറ രഹസ്യങ്ങളെ കുറിച്ച് ആദി പറയുമായിരിക്കും.
ഇന്ത്യക്കകത്തും പുറത്തും പോലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊക്കെ കേസന്വേഷണത്തിന് ആദിയുടെ സഹായം തേടുന്നു. അവിടെയാണ് ആദി സമൂഹത്തിന് വലിയ മുതൽക്കൂട്ടാവുന്നത്. ലോകം ശ്രദ്ധിക്കുന്ന മെൻറലിസ്റ്റിനോടൊപ്പം അൽപം സമയം ചെലവഴിക്കാനുള്ള അപൂർവാവസരമാണ് ഗൾഫ് മാധ്യമം സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് സമ്മാനിക്കുന്നത്.ഒരു പക്ഷെ എഡ്യുകഫെയിൽ നിങ്ങളുടെ ഒാർമകളിൽ വിസ്മയത്തിെൻറ ഒരു പാട് ചെപ്പുകൾ തുറന്നുവെക്കുന്ന പരിപാടിയാവും ആദിയുടേത്. ആരും അധികം സഞ്ചരിക്കാത്ത അറിവുകളുടെ മേഖലയിലൂടെ കടന്നു വന്നയാളാണ് ആദി. അതു തന്നെയാവും ആദിയിൽ നിന്ന് പഠിക്കാവുന്ന ആദ്യപാഠം. എല്ലാവരും പോണ വഴി തെരഞ്ഞെടുക്കാതെ വ്യത്യസ്തമായ ഭാവിയിലേക്കുള്ള വഴികൾ തെരഞ്ഞെടുക്കാനുള്ള പ്രചോദനം എഡ്യു കഫെ നിങ്ങൾക്ക് നൽകും. അപ്പോഴാണ് നിങ്ങൾ ആദിയെ പോലെ ലോകത്ത് സ്വയം അടയാളപ്പെടുത്തുന്നവരായി മാറുക.
കുടുതൽ വിവരങ്ങൾക്കും ഒാൺലൈൻ രജിസ്ട്രേഷനും വേണ്ടി click 4 m.com സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
