സാംത, അൽദായർ എന്നിവിടങ്ങളിൽ 24 മണിക്കൂർ കർഫ്യൂ ഇന്ന് മുതൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കൂടുതൽ ഭാഗങ്ങളിൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സാംത, അൽദായര്‍ എന്നീ പ്രദേശങ്ങളിലാണ് മുഴുവൻ സമയ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. അനിശ്ചിത കാലത്തേക്കാണ് ഇത്.
വ െള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നിയമം പ്രാബല്യത്തിലായി. നേരത്തെ ഇവിടെ 11 മണിക്കൂർ കർഫ്യൂവാണ് ഉണ്ടായിരുന്നത്. സാംത, അൽദായർ മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
കർഫ്യൂ ഇളവുള്ള മേഖലകൾക്ക് ആനുകൂല്യം തുടരും. ഭക്ഷണം, ചികിത്സ പോലുള്ള അത്യാവശ്യകാര്യങ്ങൾക്ക് തൊട്ടടുത്തുള്ള സ്ഥാപനങ്ങളിൽ രാവിലെ ആറിനും ഉച്ചക്ക് ശേഷം മൂന്നിനും ഇടയിൽ പോകാൻ അനുമതിയുണ്ട്.
താമസ സ്ഥലങ്ങളില്‍ അത്യാവശ്യത്തിന് വാഹനം ഉപയോഗിക്കുകയാണെങ്കില്‍ ഡ്രൈവർക്ക് പുറമെ ഒരാൾക്ക് കൂടി യാത്ര ചെയ്യാം. ബഖാലകള്‍, ഫാർമസികള്‍, പെട്രോള്‍ പമ്പുകള്‍, ഗാസ് കടകള്‍, ബാങ്ക്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ജലവിതരണം, മലിനജല ടാങ്കർ എന്നിവക്ക് പ്രവർത്തിക്കാം. അത്യാവശ്യത്തിനാണെങ്കിൽ പോലും കുട്ടികൾ പുറത്തിറങ്ങരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
