മൾട്ടിപ്പിൾ സന്ദർശക വിസക്കാർക്ക് രാജ്യം വിടാതെ പുതുക്കാൻ അവസരം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഒരു വർഷത്തെ മൾട്ടിപ്പിൾ സന്ദർശക വിസയിലെത്തിയവർക്ക് രാജ്യം വിടാതെ വിസ പുതുക്കാൻ അവസരം. നിലവിലെ വിസ നിയമം അനുസരിച്ച് ആറുമാസം മുതൽ ഒമ്പത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തണമായിരുന്നു.
എന്നാൽ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെക്കുകയും രാജ്യത്തിെൻറ കര അതിർത്തികൾ അടച്ചു യാത്രാവിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തലാണ് അബ്ശീർ ഓൺലൈൻ സംവിധാനം വഴി മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കാൻ സൗദി പാസ്പോർട്ട് വിഭാഗം അംഗീകാരം നൽകിയത്.
മൂന്ന് മാസത്തെ വിസ ഫീസായി 100 സൗദി റിയാൽ ബാങ്ക് വഴി അടച്ച് ആരോഗ്യ ഇൻഷുറൻസ് ഓൺലൈൻ വഴി പുതുക്കിയതിന് ശേഷം അബ്ശീർ സേവനം വഴി വിസ പുതുക്കാവുന്നതാണ്. റോഡ് മാർഗം ബഹ്‌റൈനിൽ പോയി വന്നാണ് പലരും വിസ പുതുക്കിയിരുന്നത്.
എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കോസ്‌വേ അടക്കുകയും അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ നൂറു കണക്കിന് വിദേശികൾ എന്ത് ചെയ്യണമെന്നറിയാതെ വലയുകയായിരുന്നു. വിസ അബ്‌ശീർ വഴി പുതുക്കാൻ സൗകര്യം ഒരുങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് സന്ദർശക വിസക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
