മലബാർ എഫ്.സി വെറ്ററൻസ് ഫുട്ബാൾ അൽ ഫലാഹിനെ തകർത്ത് ഗൾഫ് സ്റ്റോർ എഫ്.സിക്ക് കിരീടം
text_fieldsയാംബു മലബാർ എഫ്.സി സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ ഗൾഫ് സ്റ്റോർ എഫ്.സി ടീം കപ്പുമായി
യാംബു: യാംബു മലബാർ എഫ്.സി.യുടെ 18-ാമത് അക്നെസ് സൂപ്പർ കപ്പ് 2026 സെവൻസ് ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറിൽ യാംബു ഗൾഫ് സ്റ്റോർ എഫ്.സി ജേതാക്കളായി. യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആവേശകരമായി നടന്ന ഫൈനൽ മത്സരത്തിൽ, എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ ഫലാഹ് എലൈറ്റ് എഫ്.സി ടീമിനെ പരാജയപ്പെടുത്തിയാണ് ഗൾഫ് സ്റ്റോർ എഫ്.സി കിരീടം ചൂടിയത്.
40 വയസിന് മുകളിലുള്ള കളിക്കാർക്കായി സംഘടിപ്പിച്ച ടൂർണമെൻറിൽ നാല് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. കുടുംബങ്ങളും കുട്ടികളുമടങ്ങുന്ന വൻ ജനക്കൂട്ടമാണ് വെറ്ററൻസ് താരങ്ങളുടെ പോരാട്ടം കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഗൾഫ് സ്റ്റോർ എഫ്.സിയിലെ ജസീർ കാളികാവിനെ തെരഞ്ഞെടുത്തു.
വിജയികളായ ടീമിനുള്ള ട്രോഫി ടൂർണമെൻറ് കമ്മിറ്റി കൺവീനർ റസാഖ് മണ്ണാർക്കാട് വിതരണം ചെയ്തു. ടൂർണമെൻറിലെ മറ്റു വിജയികൾക്കുള്ള സമ്മാനങ്ങൾ ഫുട്ബാൾ കമ്മിറ്റി ഭാരവാഹികളും കൈമാറി. മലബാർ എഫ്.സി പ്രസിഡൻറ് ഫർഹാൻ മോങ്ങം, ജനറൽ സെക്രട്ടറി യാസിർ കൊന്നോല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടൂർണമെൻറ് കമ്മിറ്റിയാണ് മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

