Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യകാല പ്രവാസി ഫസൽ...

ആദ്യകാല പ്രവാസി ഫസൽ റഹ്​മാൻ ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
fasalurehman 87987
cancel

റിയാദ്: 45 വർഷമായി ദമ്മാമിൽ പ്രവാസിയും സാമൂഹിക സാംസ്​കാരിക രംഗത്ത്​ സജീവവുമായിരുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്​മാൻ (62) നിര്യാതനായി. വെള്ളിയാഴ്​ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

പരേതനായ പന്തകളക്കം മൂസ കോയ ആണ്​ പിതാവ്​. മാതാവ്: കല്യാണം വീട് അയിഷാബി. ഭാര്യ: പൊന്മച്ചിൻറകം ഹലീമ, മക്കൾ: സഫ്‌വാൻ, റംസി റഹ്​മാൻ, ആയിഷ. മരുമക്കൾ: പുതിയ ഒജിൻറകം ആയിഷ, പുതിയ നടുവിലകം ശസ, പുതിയ മാളിയേക്കൽ സാഹിർ. സഹോദരങ്ങൾ: ആബിദ് അലി, യാസിർ അറഫാത്, താഹിറ, ഫൗസിയ, ഹലീമ, മുനിത.

ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Gulf obituary Fasal rehman
Next Story