രണ്ട് മലയാളി പെൺകുട്ടികൾ രണ്ടര വർഷമായി ദമ്മാമിൽ വീട്ടുതടങ്കലിൽ
text_fieldsദമ്മാം: രണ്ട് മലയാളി പെൺകുട്ടികൾ രണ്ടര വർഷമായി ദമ്മാമിൽ സ്വദേശി പൗരെൻറ വീട്ടുതടങ്കലിൽ കഴിയുന്നതായി റിപ്പോർട്ട്. ശ്രീലങ്കൻ സ്വദേശിയായ പിതാവിെൻറയും വയനാട് സ്വദേശിനി മാതാവിെൻറയും ആറ് മക്കളിൽ ആറും നാലും വയസുള്ള ഇളയ മക്കളാണ് സ്വദേശി പൗരെൻറ വീട്ടുതടങ്കലിലുള്ളത്. രണ്ടര വർഷത്തോളമായി തുടരുന്ന ബന്ധനത്തിൽ നിന്ന് കുട്ടികളെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സ്വർണ വ്യാപാരിയായ ശ്രീലങ്കൻ പൗരൻ വയനാട് സ്വദേശിനിയെ 12 വർഷം മുമ്പാണ് കേരളത്തിൽ വെച്ച് മതാചാര പ്രകാരം വിവാഹം ചെയ്തത്.
തുടർന്ന് സൗദിയിലെത്തിയ ഇരുവരും 10 വർഷം ദമ്മാമിൽ കഴിഞ്ഞു. സൗദി പൗരനും രണ്ട് ആഫ്രിക്കക്കാരുമടങ്ങിയ സംഘത്തോടൊപ്പം പങ്കാളിത്ത വ്യവസ്ഥയിൽ ദമ്മാമിൽ ഭർത്താവ് സ്വർണ വ്യാപാരം നടത്തുകയായിരുന്നു. ഇടക്കാലത്ത് വ്യാപാരത്തിൽ മാന്ദ്യം നേരിട്ടതോടെ ആഫ്രിക്കൻ പങ്കാളികൾ മുങ്ങി. ഇതോടെ ശ്രീലങ്കക്കാരനോട് കൂടുതൽ സൗഹാർദപൂർവം പെരുമാറിയ സൗദി പൗരൻ പെൺമക്കളെ തന്ത്രപരമായി കൈക്കലാക്കിയെന്നാണ് മാതാവ് വയനാട് സ്വദേശിനിയുടെ പരാതി. ആഫ്രിക്കൻ വ്യാപാരികൾ അപഹരിച്ച പണവും നഷ്ടമായ തുകയും തിരിച്ചുനൽകിയാൽ മാത്രമേ കുട്ടികളെ വിട്ടുനൽകൂ എന്നാണ് സ്വദേശിയുടെ നിലപാട്. മൂന്ന് ലക്ഷം റിയാലാണ് (54 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ ആവശ്യപ്പെടുന്നത്. ഇത് കൂടാതെ രണ്ടര വർഷമായി കുട്ടികളെ സംരക്ഷിച്ച ചെലവിലേക്കായി പ്രതിമാസം 5,000 റിയാൽ വീതം നൽകണമെന്നും ആവശ്യപ്പെടുന്നു. 10 മാസം മുമ്പ് സൗദിയിൽ തിരിച്ചെത്തിയ മാതാവ് കുഞ്ഞുങ്ങളെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
എം.െഎ ഷാനവാസ് എം.പി മുഖേനെ വിദേശ കാര്യ മന്ത്രാലയം, സൗദി എംബസി എന്നിവിടങ്ങളിലെ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഏറെ സങ്കീർണതകളുള്ള കേസിൽ ഇന്ത്യൻ എംബസിയുടെ പൂർണ പിന്തുണയുണ്ടെന്നും പരിഹാരത്തിനായുള്ള ഉൗർജിത ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നതായും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് കുട്ടികളും വീട്ടുതടങ്കലിൽ സുരക്ഷിതരാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിെൻറ ഏകോപനത്തിനായി ബുധനാഴ്ച ദമ്മാമിലെത്തിയ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ ഫലമുണ്ടാകുമെന്ന്പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
