ഗൾഫ് മാധ്യമം ‘സോക്കർ കാർണിവൽ’: സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് ആവേശകരമായ തുടക്കം
text_fieldsഗൾഫ് മാധ്യമം സോക്കർ കാർണിവൽ സീസൺ ടു ഉദ്ഘാടന മത്സരത്തിനായി അമിഗോസ് ജിദ്ദ, സൂറത്ത് ടാലന്റ് ടീൻസ് ടീമുകൾ അണിനിരന്നപ്പോൾ
ജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രൻഡ് ആപ്പും’ സംഘടിപ്പിച്ച ‘സോക്കർ കാർണിവൽ സീസൺ രണ്ട്’ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് ജിദ്ദയിൽ ആവേശകരമായ തുടക്കം. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 8.30ന് ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദ, സൂറത്ത് ടാലൻറ് ടീൻസ് എന്നീ ടീമുകളുടെ മത്സരത്തോടെ ആരംഭിച്ച ടൂർണമെൻറ് ജിദ്ദയിലെ കളിപ്രേമികൾ അത്യാവേശത്തോടെയാണ് ഏറ്റെടുത്തത്. രാത്രി 11.30ഓടെ സീനിയർ വിഭാഗം മത്സരങ്ങളും ആരംഭിച്ചു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 16 പ്രമുഖ ടീമുകളാണ് മത്സരത്തിൽ ബൂട്ടണിയുന്നത്. 40 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിച്ച വെറ്ററൻസ് ടീം ഫുട്ബാൾ മത്സരത്തിൽ ഗൾഫ് മാധ്യമം സെവൻസ്, ജിദ്ദ സെവൻ സ്റ്റാർ എഫ്.സി ടീമുകൾ ഏറ്റുമുട്ടി.
വ്യാഴാഴ്ച നടന്ന സീനിയർ ഡിവിഷൻ മത്സരങ്ങളിൽ വിജയിച്ച നാല് ടീമുകൾ ക്വാർട്ടർ മത്സരത്തിൽ യെല്ലോ ആർമി ജിദ്ദ, ന്യൂ കാസിൽ സെവൻസ്, സ്മാർട്ട് ലുക്ക് എഫ്.സി, ഡിഫൻസ് ജിദ്ദ എന്നീ ടീമുകളുമായി വെള്ളിയാഴ്ച ഏറ്റുമുട്ടും. വൈകീട്ട് 6.15ന് മത്സരം ആരംഭിക്കും. രാത്രി 10ന് ജൂനിയർ വിഭാഗം ഫൈനൽ മത്സരം നടക്കും. രാത്രി 12.15നായിരിക്കും സീനിയർ വിഭാഗം ഫൈനൽ മത്സരം.
ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വെള്ളിയാഴ്ച ടൂർണമെൻറിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മൂലൻസ് ഗ്രൂപ്പിൽ നിന്നുള്ള വിജയ് ഫുഡ് പ്രൊഡക്ട്സ് ആണ് ടൂർണമെൻറിന്റെ മുഖ്യ സ്പോൺസർ. ഫാഷൻ വസ്ത്ര റീട്ടെയിൽ ബ്രാൻഡായ ജിയോർഡാനോ സഹ സ്പോൺസറുമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.