ദമ്മാം: സൗദി ദേശീയദിനത്തോടനുബന്ധിച്ച് 'ഗൾഫ് മാധ്യമ'വും ഫ്രണ്ടി പാക്കേജും ചേർന്നൊരുക്കിയ ക്വിസ് മത്സരത്തിൽ ദമ്മാം മേഖലയിൽനിന്ന് വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു. വിജയികളായ മുഹമ്മദ് ആസിഫ്, വി.എം. അബു ഫൈസൽ എന്നിവർക്ക് ഗൾഫ് മാധ്യമം കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീറും സഫ്വാന് ലേഖകൻ സാജിദ് ആറാട്ടുപുഴയും സമ്മാനങ്ങൾ വിതരണം ചെയ്തു.
ലിയാഖത്ത് അലി, ബിനാൻ, ബഷീർ, മിസ്ഹബ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി ദേശീയദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 20 മുതൽ 29 വരെ 10 ദിവസങ്ങൾ ഗൾഫ് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 10 പേർക്കാണ് സമ്മാനം നൽകുന്നത്. വിജയികൾക്ക് ഹുവായ് പി 30 ലൈറ്റ് മോഡൽ സ്മാർട്ട് ഫോണാണ് സമ്മാനമായി ലഭിച്ചത്.