'ഗൾഫ് മാധ്യമം'പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ അവാർഡ് വിതരണം ചെയ്തു
text_fields‘ഗൾഫ് മാധ്യമ’വും പി.എം ഫൗണ്ടേഷനും ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദി അറേബ്യയിൽ നിന്നു വിജയിയായ നബീൽ നൗഷാദിന് സി.എച്ച്. ബഷീർ അവാർഡ് കൈമാറുന്നു
ജിദ്ദ: 'ഗൾഫ് മാധ്യമ'വും പി.എം ഫൗണ്ടേഷനും ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദി അറേബ്യയിൽ നിന്നും വിജയിയായ നബീൽ നൗഷാദിന് അവാർഡ് വിതരണം ചെയ്തു. ഗൾഫ് മാധ്യമം-മീഡിയവൺ ജിദ്ദ കോഒാഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച്. ബഷീർ സർട്ടിഫിക്കറ്റും കാഷ് അവാർഡും കൈമാറി. ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മീഡിയവൺ മാർക്കറ്റിങ് മാനേജർ റിജോ ഇസ്മാഈൽ, ഗൾഫ് മാധ്യമം ജിദ്ദ മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ് എന്നിവർ പങ്കെടുത്തു.
ജിദ്ദയിലെ ന്യൂ അൽവുറൂദ് ഇൻറർനാഷനൽ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയായ നബീൽ നൗഷാദ് സ്കൂളിലെ ഹെഡ് ബോയ് കൂടിയാണ്. എറണാകുളം ജില്ലയിൽ നെട്ടൂർ സ്വദേശി ന്യൂ അൽവുറൂദ് ഇൻറർനാഷനൽ സ്കൂളിനെ നിയന്ത്രിക്കുന്ന ബെസ്റ്റ് ഗ്രൂപ് ഓഫ് സ്കൂൾസ് എജുക്കേഷൻ കമ്പനിയിൽ ഗ്രൂപ് മാനേജർ ആയി ജോലി ചെയ്യുന്ന എസ്.എം. നൗഷാദിെൻറയും കെ.എ. സാബിറയുടെയും രണ്ടാമത്തെ മകനാണ് നബീൽ നൗഷാദ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ നബീൽ നൗഷാദിനെ ഗൾഫ് മാധ്യമം-മീഡിയവൺ ജിദ്ദ കോഒാഡിനേഷൻ കമ്മിറ്റി അഭിനന്ദിച്ചു.

