Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ്​ മാധ്യമം ഇന്ത്യ @...

ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: സെമി ഫൈനൽ മത്സരം പൂർത്തിയായി​

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: സെമി ഫൈനൽ മത്സരം പൂർത്തിയായി​
cancel
camera_alt

ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ് സെമി ഫൈനൽ മത്സരത്തിൽനിന്ന്

റിയാദ്​: 'ഗൾഫ്​ മാധ്യമം'ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ-സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്'സെമി ഫൈനൽ മത്സരം പൂർത്തിയായി. സെപ്​റ്റംബർ 24ന്​ നടന്ന ആദ്യഘട്ട മത്സരത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട ഓരോ വിഭാഗത്തിൽനിന്നും 150 കുട്ടികൾ വീതമാണ്​ വെള്ളിയാഴ്​ച ഉച്ചക്കു​ശേഷം നടന്ന സെമി ​ഫൈനലിൽ മത്സരിച്ചത്​.

ഒരേസമയം രണ്ട്​ പ്ലാറ്റുഫോമുകളിലൂടെ​ ക്വിസ്​ മാസ്​റ്ററുടെ മേൽനോട്ടത്തിൽ ലൈവായാണ്​ മത്സരം നടന്നത്​. ഓരോ വിഭാഗത്തിലുംനിന്ന്​ ആറുപേർ വീതം ​ൈഫനൽ റൗണ്ടിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവരാണ്​ സെമി വിജയികൾ. എട്ടിന്​ നടക്കുന്ന ഗ്രാൻഡ്​ ഫിനാലെയിൽ ഈ കുട്ടികൾ മത്സരിക്കും. റിയാദിൽ ഓഫ്​ ലൈനായാണ്​ മത്സരം.

ഫൈനൽ റൗണ്ടിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ കോവിഡ്​ മാനദണ്ഡപ്രകാരം സംഘടിപ്പിക്കുന്ന വേദിയിലിരുത്തി മത്സരം നടത്തും. പ്രശസ്​ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ്​ മാസ്​റ്റർ എന്നനിലയിൽ ഏഴുതവണ ലിംക ബുക്ക്​ ഒാഫ്​ റെക്കോഡ്​ നേട്ടം സ്വന്തമാക്കുകയും ചെയ്​ത ഗിരി 'പിക്ക്​ ​െബ്രയിൻ'ബാല സുബ്രഹ്​മണ്യനാണ്​ ഗ്രാൻഡ്​ ഫിനാലെയിൽ മത്സരം നയിക്കുന്നത്​. ഗ്രാൻഡ്​ ഫിനാലെ വിജയികളെ കാത്തിരിക്കുന്നത്​ ആകർഷക സമ്മാനങ്ങളാണ്​. ഒന്നാംസ്ഥാനക്കാർക്ക്​ 4,000 സൗദി റിയാൽ മൂല്യമുള്ള സമ്മാനമാണ്​ ലഭിക്കുക​. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. സൗദി ചരിത്രത്തിലെതന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ്​ മത്സരം ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ്​ നടക്കുന്നത്​. ലുലു ഗ്രൂപ്പാണ്​ മുഖ്യപ്രായോജകർ. ഇന്ത്യയുടെ സാമൂഹികവും സാംസ്​കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച്​ പുതുതലമുറക്കിടയിൽ അവബോധം സൃഷ്​ടിക്കാനും അവരുടെ മനസ്സുകളിൽ ദേശസ്​നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ് പരിപാടി​. ഇന്ത്യയുടെ മഹോന്നത സംസ്​കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച്​ പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhfreedom quiz
News Summary - Gulf Media India @ 75 Freedom Quiz: Semi-final match over
Next Story