ഗൾഫ് മലയാളി ഫെഡറേഷൻ മെംബർഷിപ് കാമ്പയിന് ആരംഭം
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മെംബർഷിപ് കാമ്പയിൻ ഷംനാദ്
കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി മെംബർഷിപ് കാമ്പയിന് തുടക്കം കുറിച്ചു. മാർച്ച് 30 വരെ കാമ്പയിൻ നീണ്ടുനിൽക്കും.
ഈ വർഷത്തെ ആദ്യ മെംബർഷിപ് ഉദ്ഘടനം റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി കിങ് ഫഹദ് ആശുപത്രി സ്റ്റാഫ് ശ്രുതി മനു മഞ്ചിത്തിന് നൽകി നിർവഹിച്ചു.
ബാർബിക്യൂ നൈറ്റിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര മുഖ്യ പ്രഭാഷണം നടത്തി.
റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, നൂറുദീൻ, ഷാരോൺ ഷെരീഫ്, റെഷീദ് ചിലങ്ക, അഷറഫ് ചേലാമ്പ്ര, ജയൻ കൊടുങ്ങല്ലൂർ, നവാസ് കണ്ണൂർ, ഹരികൃഷ്ണൻ, ഉണ്ണി കൊല്ലം, സാദിഖ് മൈത്രി, നൗഷാദ് സിറ്റി ഫ്ലവർ, നിഷാദ് ഈസ, നസീർ കുന്നിൽ, സജീർ, റിയാസ് പാലക്കാട്, തങ്കച്ചൻ വർഗീസ്, നഹാസ് പാനൂർ, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ടോം ചാമക്കാലയിൽ സ്വാഗതവും ട്രഷറർ ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.
ഗസൽ രാവിൽ തങ്കച്ചൻ വർഗീസ്, നൗഫൽ കോട്ടയം, ഷിജു കോട്ടാങ്ങൾ, ശ്രുതി, നൗഫൽ എന്നിവർ ഗാനം ആലപിച്ചു. ചിലങ്ക, അഞ്ജലി ടീമുകൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. പരിപാടികൾക്ക് മുന്ന അയ്യൂബ്, റിയാസ് പാലക്കാട്, നിസാം ഇക്ബാൽ, അഷ്ക്കർ അൻസാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

