ഗള്‍ഫ് മലയാളി ഫെഡറേഷന് ഈദ് മെഗാഫെസ്റ്റ്; സംഗീത വിസ്മയം തീര്‍ത്ത് 'മിയ മെഹക്ക്'
text_fieldsഗള്‍ഫ് മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് മെഗാ ഫെസ്റ്റിൽനിന്ന്
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് മെഗാ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. മലാസ് ഡൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
നാട്ടില്‍ നിന്നെത്തിയ കലാകാരന്മാര് അണിനിരന്ന ഗാനസന്ധ്യയില്‍ ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗര്‍ മത്സരത്തില്‍ ‘മാന്ത്രിക രാജ്ഞി’ എന്ന പദവി ലഭിച്ച ലോകമലയാളികളുടെ മനംകവര്‍ന്ന കൊച്ചു ഗായിക മിയ മെഹക്കിന്റെ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ നിഷാദ് സുല്‍ത്താനും കുടുംബവും അവതരിപ്പിച്ച ഇമ്പമാര്‍ന്ന ഗാനങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. മിയ ആദ്യമായിട്ടാണ് റിയാദില്‍ എത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സൗദി പൗര പ്രമുഖന് ഷെയ്ഖ് മുഹമ്മദ് സൗദ് അല്‍ മൂബാറക്ക് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു, മാധ്യമ പ്രവര്‍ത്തകനും ജി.എം.എഫ്.ജി. സി.സി മീഡിയ കോര്‍ഡിനെറ്ററുമായ ജയന് കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ആമുഖ പ്രഭാഷകന്‍ ചൊല്ലികൊടുത്ത പ്രതിഞ്ജാവാചകം സദസ്സ് ഒന്നാകെ ഏറ്റുചൊല്ലി ജി എം എഫ് ചെയര്മാന് റാഫി പാങ്ങോട്, നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ഷാജഹാന് പാണ്ട, അഷ്റഫ് ചെലാംബ്ര, ഖത്തര്‍ ജി.എം.എഫ്. സെക്രട്ടറി മുസ്തഫ കുമരനല്ലൂര്‍, കലാസാംസ്കാരിക സാമൂഹ്യ ബിസിനെസ്സ് മാധ്യമ രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, ഡോ. കെ. ആര്. ജയചന്ദ്രന്, ജോസഫ് അതിരുങ്കല്‍, സലിം അര്‍ത്തില്‍, ഇന്ത്യന്‍ എംബസ്സി ഉധ്യോഗസ്ഥന്‍ പുഷ്പരാജ്, മാധ്യമ പ്രവര്‍ത്തകരായ ഷംനാദ് കരുനാഗപ്പള്ളി, ഇസ്മയില്‍ പയ്യോളി, എന്‍. ആര്. കെ കണ്‍വീനര്‍ സുരേന്ദ്രന് കൂട്ടായി, ഫോര്‍ക കണ്‍വീനര്‍ ഉമ്മര്‍ മുക്കം, വിവിധ രാഷ്ട്രീയ നേതാക്കളായ സലിം കളക്കര ( ഒ. ഐ.സി.സി ), മുജീബ് ഉപ്പട ( കെ.എം.സി.സി). സെബിന് ഇഖ്ബാല്‍ ( കേളി), സുധീര്‍ കുമ്മില്‍ (നവോദയ).
വിനോദ് മഞ്ചേരി (ന്യൂ എജ്), ഗഫൂര്‍ കൊയിലാണ്ടി (ബി.ഡി.കെ) തുടങ്ങി നിരവധി പേര് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങിന് ടോം സി മാത്യു സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹരികൃഷ്ണന് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പൊലീസ് ഉധ്യോഗസ്ഥനും മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡിന് അര്‍ഹനായ എം.പി മുഹമ്മദ് റാഫിയെ ചടങ്ങില്‍ ജി.എം.എഫ് ചെയര്മാന് റാഫി പാങ്ങോടും മറ്റു ഭാരവഹികളും ചേര്‍ന്ന് ആദരിച്ചു. അദ്ദേഹം പുറത്തിറക്കിയ “എന്റെ കുറ്റാന്വേഷണ യാത്രകള്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
ആലിയ ഹസ്സന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സൂഫി നൃത്തം ഏറെ ശ്രദ്ധയാകര്‍ഷിച്ചു, കൂടാതെ റിയാദിലെ മറ്റു കലാകാരന്മാര് അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഈദ് ആഘോഷത്തിന് നിറവേകി.
മുന്ന അയൂബ്, നസീര്‍ കുന്നില്‍, നൗഫല്‍ വടകര, സുധീര്‍, കുഞ്ഞുമുഹമ്മദ്, നവാസ് കണ്ണൂര്‍, അഖിനാസ് കരുനാഗപ്പള്ളി, നൗഫല്‍ വി എം. നിഷാദ് നൂറുദ്ദീന്‍, ബാബു പൊറ്റക്കാട്, ആലിയ ഹസ്സന്, റിയാസ് പാലക്കാട്, നിസാം ഇക്ബാല്‍, നിഷാദ് ഈസ, അഷ്കര്‍, അന്‍സാരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

