Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മലയാളി ഫെഡറേഷൻ ...

ഗൾഫ് മലയാളി ഫെഡറേഷൻ ഓണം ആഘോഷിച്ചു

text_fields
bookmark_border
ഗൾഫ് മലയാളി ഫെഡറേഷൻ  ഓണം ആഘോഷിച്ചു
cancel
camera_alt

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണം ആ​ഘോ​ഷത്തിന്റെ ഭാഗമായി നടന്ന കൈകൊട്ടി കളി

റി​യാ​ദ്​: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) ഓ​ണം ആ​ഘോ​ഷി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18-ൽ ​ഇ​സ്തി​റാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ഓ​ണ​സ​ദ്യ വി​ള​മ്പി. മാ​വേ​ലി​യാ​യി എ​ത്തി​യ സു​ബൈ​ർ കു​മ്മി​ൾ ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ലാ​കാ​യി​ക മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്തു.

ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​യെ വ​ർ​ണാ​ഭ​മാ​ക്കി. സ​ത്താ​ർ മാ​വൂ​ർ, ഷി​ജു കോ​ട്ടാ​ങ്ങ​ൽ, കു​ഞ്ഞി മു​ഹ​മ്മ​ദ്, അ​ക്ഷ​യ സു​ധീ​ർ, അ​ഞ്ജ​ലി സു​ധീ​ർ, ആ​ൻ​ഡ്രി​യ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ ഗാ​നം ആ​ല​പി​ച്ചു. മി​മി​ക്രി​യു​മാ​യി സ​ണ്ണി കൂ​ട്ടി​ക്ക​ൽ വേ​ദി​യി​ലെ​ത്തി. ഹി​ബ അ​ബ്ദു​സ​ലാം അ​വ​താ​ര​ക​യാ​യി​രു​ന്നു. സ​ര​യൂ കൃ​ഷ്ണ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​നു​പ​മ ശ്രീ​ജി​ത്ത് ചി​ട്ട​പ്പെ​ടു​ത്തി​യ കൈ​കൊ​ട്ടി​ക​ളി അ​ര​ങ്ങേ​റി. നീ​ത ഹ​രി​കൃ​ഷ്ണ​ൻ, അ​നു​പ​മ ശ്രീ​ജി​ത്ത്, ദി​വ്യ പ്ര​ശാ​ന്ത്, കീ​ർ​ത്തി രാ​ജ​ൻ, പ്ര​ജി രാ​ജീ​വ്, ശി​വ​ത തു​ട​ങ്ങി​വ​ർ കൈ​കൊ​ട്ടി​ക്ക​ളി അ​വ​ത​രി​പ്പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​സ​ലീം അ​ർ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ സം​സാ​രി​ച്ചു.

കെ.​പി. ഹ​രി​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ജി മ​ഠ​ത്തി​ൽ, ഷാ​ൻ ഷാ, ​ഹു​സൈ​ൻ, ര​തീ​ഷ് ബാ​ബു, ഷാ​ന​വാ​സ്, നി​ഷാ​ദ്, സാ​ദി​ക് കാ​ഞ്ഞി​ര​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Malayali Federationcelebrated Onam
News Summary - Gulf Malayali Federation celebrated Onam
Next Story