ഗൾഫ് മാധ്യമം മത്സരം: ആദ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsദമ്മാം: ‘ഗൾഫ് മാധ്യമം’ വായനക്കാർക്കായി സംഘടിപ്പിച്ച വായിക്കൂ, സമ്മാനമുണ്ട് എന്ന പുതിയ ചോദ്യോത്തര മത്സര പരമ്പരയിലെ ആദ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ മൂന്നു പ്രവിശ്യകളിൽ നിന്ന് രണ്ടു വീതം വിജയികളെയാണ് ഒാരോ ദിവസം തെരഞ്ഞെടുത്ത് സമ്മാനം നൽകുന്നത്. കിഴക്കൻ പ്രവിശ്യയിൽനിന്ന് ആദ്യ ദിവസം ആലപ്പുഴ സ്വദേശിയായ ഹാഷിർ അബൂബക്കർ മലപ്പുറം, ചേലാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൾ ആയിഷ ഫർഹ എന്നിവരാണ് സമ്മാനത്തിന് അർഹരായത്.
ദമ്മാമിൽ നടന്ന ചടങ്ങിൽ മീഡിയവൺ-ഗൾഫ് മാധ്യമം കോഒാഡിനേഷൻ കമ്മിറ്റി സൗദി പ്രസിഡൻറ് കെ.എം. ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനക്കാരെ ചേർത്തുനിർത്തുകയും അവരുടെ അഭിരുചികളെ വളർത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളിലുടെ ഗൾഫ് മാധ്യമം ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാജിദ് ആറാട്ടുപുഴ, എ.സി.എം. ബഷീർ, നൗഷാദ് ഇരിക്കൂർ, മിസ്ഹബ്, ബിനാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
