Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ൽ ‘റെ​യ്‌​നി...

ദ​മ്മാ​മി​ൽ ‘റെ​യ്‌​നി നൈ​റ്റ്’ സം​ഗീ​ത നി​ശ​യു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം

text_fields
bookmark_border
ദ​മ്മാ​മി​ൽ ‘റെ​യ്‌​നി നൈ​റ്റ്’ സം​ഗീ​ത നി​ശ​യു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം
cancel

ദ​മ്മാം: മ​ഴ​യു​ടെ മാ​സ്മ​രി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ മ​തി​വ​രു​വോ​ളം പാ​ട്ടു​ക​ൾ നു​ക​രാ​ൻ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ‘റെ​യ്‌​നി നൈ​റ്റ്’ സം​ഗീ​ത നി​ശ​യു​മാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’. മ​ഴ തീ​മാ​ക്കി മ​ല​യാ​ള​ത്തി​ലെ​യും ഇ​ത​ര ഭാ​ഷ​ക​ളി​ലെ​യും ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തു​ന്ന നി​ര​വ​ധി പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഗാ​ന​മ​ഞ്ജ​രി ആ​സ്വ​ദി​ക്കാ​ൻ ഇ​നി കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രു​ന്നാ​ൽ മ​തി. പാ​ട്ടി​െൻറ പാ​ലാ​ഴി​ക്കൊ​പ്പം മ​ഴ​യു​ടെ എ​ല്ലാ താ​ള​ല​യ ഭാ​വ​ങ്ങ​ളും സ​ദ​സി​ന് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കും വി​ധം ക്ര​മീ​ക​രി​ക്കു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ വേ​ദി മ​ല​യാ​ളി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​കും.

പ്ര​മു​ഖ സി​നി​മാ​താ​ര​വും ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി, മു​ൻ​നി​ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്​​റ്റീ​ഫ​ൻ ദേ​വ​സ്യ, യു​വ​ഗാ​യ​ക​രി​ൽ പ്ര​മു​ഖ​രാ​യ സൂ​ര​ജ് സ​ന്തോ​ഷ്, നി​ത്യ മാ​മ​ൻ, അ​ക്ബ​ർ ഖാ​ൻ, ക്രി​സ്​​റ്റ​ക​ല, ശ്രീ​ജി​ഷ് എ​ന്നി​വ​രോ​ടൊ​പ്പം മി​ഥു​ൻ രാ​മേ​ഷും അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത വി​സ്മ​യം ​ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് അ​ൽ​ഖോ​ബാ​ർ സി​ഗ്‌​നേ​ച്ച​ർ ഹോ​ട്ട​ലി​ലെ വി​ശാ​ല​മാ​യ ഹാ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ​രി​പാ​ടി​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റി​െൻറ ആ​ദ്യ വി​ൽ​പ​ന ദ​മ്മാം റോ​യ​ൽ മ​ല​ബാ​ർ ഹോ​ട്ട​ലി​ലെ പ്രൗ​ഢ ഗം​ഭീ​ര​മാ​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹി​ൽ നി​ന്നും റെ​ഡ​ ഹ​സാ​ർ​ഡ് ക​ണ്ട്രോ​ൾ ബി​സി​ന​സ് യു​നി​റ്റ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ മാ​ഹി​ൻ, മേ​ഴ്‌​സി കോ​ർ​പ്​​സ്​ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​നീ​സ് ത​മ്പി, ഫൗ​ണ്ടേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷി​ബു മു​ര​ളി എ​ന്നി​വ​ർ ആ​ദ്യ ടി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. കാ​ലു​ഷ്യം നി​റ​ഞ്ഞ കാ​ല​ത്ത് മ​നു​ഷ്യ മ​ന​സു​ക​ളി​ൽ പ​ര​സ്പ​ര സ്നേ​ഹ​വും ആ​ർ​ദ്ര​ത​യും ഐ​ക്യ​വും വ​ള​ർ​ത്താ​നു​ള്ള സ​ർ​ഗാ​ത്മ​ക വേ​ദി​ക​ളാ​യാ​ണ് മാ​ധ്യ​മം ഇ​ത്ത​രം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളെ കാ​ണു​ന്ന​തെ​ന്ന് സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് പ​റ​ഞ്ഞു. ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​നി​മ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​കെ. അ​സീ​സ്, സെ​യി​ൽ​സ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കോ​യ, സ​ലാം ജാം​ജൂം, ത​നി​മ ദ​മ്മാം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സി​നാ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹി​ലാ​ൽ, ലേ​ഖ​ക​ൻ സാ​ബു മേ​ല​തി​ൽ, മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യു​ട്ടീ​വു​ക​ളാ​യ മു​നീ​ർ ച​ട​യ​മം​ഗ​ലം, പി.​കെ. സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ‘റെ​യ്‌​നി നൈ​റ്റ്’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഷീ​ദ് ഉ​മ​ർ ന​ന്ദി പ​റ​ഞ്ഞു. പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു. പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും ടി​ക്ക​റ്റു​ക​ൾ​ക്കും 0559280320, 0504507422 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music nightSaudi Arabia NewsGulf madhyamam
News Summary - Gulf Madhyamam presents 'Rainy Night' Music Night in Dammam
Next Story