Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ പ്രവാസികൾക്കായി 'ഗൾഫ് മാധ്യമം' ഒരുക്കുന്നു പുത്തൻ ആഘോഷ വേദി! ഹബീബി ഹബീബി !

text_fields
bookmark_border
habibi habibi
cancel

റിയാദ്​: സൗഹൃദം ആഘോഷമാക്കാൻ ഗൾഫ്​ മാധ്യമം ഒരുക്കുന്നു ഹബീബി ഹബീബി'. പ്രവാസത്തിലെ പ്രയാസങ്ങൾക്കിടയിൽ കൈത്താങ്ങായി മാറിയ സൗഹ​ൃദത്തെ ഒാർക്കാനും ആഘോഷിക്കാനുമുള്ള വേദി. അത്തരത്തിൽ ഒരു സുഹൃത്ത് നിങ്ങൾക്കില്ലേ..? ഒറ്റപ്പെടലിനിടയിൽ കൂട്ടായി മാറിയ ഒരാൾ... സ്വന്തം കാര്യം പോലും മറന്ന് നിങ്ങളെ സഹായിച്ച ഒരാൾ... അവർ എപ്പോഴും കൂടെയുള്ളവരാകാം അല്ലെങ്കിൽ ഒരു തവണ മാത്രം നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചവരാകാം... ഏതു ദേശക്കാരുമാകാം, ഏതു പ്രായക്കാരുമാകാം... വഴിത്തിരിവ് സമ്മാനിച്ച ആ സുഹൃത്തിനെ ഓർക്കാൻ, അതിരില്ലാത്ത ആ സൗഹൃദം ആഘോഷിക്കാനായി ഒരു വേദി.

അമൂല്യമായ ആ ഓർമകൾ ഒരു കുറിപ്പായോ അല്ലെങ്കിൽ ഒരു വീഡിയോ ആയോ ഞങ്ങളുമായി പങ്കുവയ്ക്കാം. മികച്ച സൃഷ്​ടികളെ ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏറെ ഇഷ്​ടപ്പെട്ട സൗഹൃദഗാനങ്ങൾ ഞങ്ങളെ അറിയിക്കൂ. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും നിങ്ങളുടെ ആ പ്രിയപ്പെട്ട സുഹൃത്തിന് ഡെഡിക്കേറ്റ് ചെയ്ത് ഗാനങ്ങൾ ആലപിക്കും. ഗൾഫ് മാധ്യമം ഫേസ്ബുക് പേജ് വഴി ലൈവായി തന്നെ പരിപാടി ആസ്വദിക്കാം! സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആദ്യത്തെ ഓൺലൈൻ ദൃശ്യാനുഭവം... സൗദി പ്രവാസ ലോകം ഇതുവരെ കാണാത്ത ഒാൺലൈൻ സംഗീത അനുഭവം.

അനുഭവമെഴുതൂ, പറയൂ, സമ്മാനം നേടൂ

സൗദി പ്രവാസികൾ​ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ്​ സൃഷ്​ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സ​ൗഹൃദാനുഭവത്തെ കുറിച്ച്​ എഴുതിയ കുറിപ്പോ, മൊ​ബൈലിൽ ഷൂട്ട്​ ചെയ്​ത വീഡിയയോ​ 'ഗൾഫ്​ മാധ്യമ'ത്തിന്​ അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്​. ​തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തി​െൻറയും ചിത്രം സഹിതം ഗൾഫ്​ മാധ്യമം പത്രത്തിലും ഫേസ്​ബുക്ക്​ പേജിലും പ്രസിദ്ധീകരിക്കും. വീഡിയോ ​ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജിൽ പോസ്​റ്റ്​ ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും​ വീഡിയോക്കും വെവ്വേറെ സമ്മാനം നൽകും.

കുറിപ്പും നിങ്ങളുടെയും സുഹൃത്തി​െൻറയും ഫോ​േട്ടായും​ അയക്കേണ്ട വിലാസം: saudiinbox@gulfmadhyamam.net

വിഡിയോ അയക്കേണ്ട വാട്​സ്​ ആപ്പ്​ നമ്പർ: 00966 582369029

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamSaudi ArabiaHabibi Habibi
News Summary - 'Gulf Madhyamam' prepares new venue for expatriates in Saudi Arabia Habibi Habibi!
Next Story