'ഗൾഫ് മാധ്യമം' പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ അവാർഡ് വിതരണം ചെയ്തു
text_fields‘ഗൾഫ് മാധ്യമ’വും പി.എം ഫൗണ്ടേഷനും ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദി അറേബ്യയിൽനിന്ന് വിജയിയായ സെയ്ദ സമീഹ അമലിനുള്ള അവാർഡ് ഇറാം ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമദ് കൈമാറുന്നു
ദമ്മാം: 'ഗൾഫ് മാധ്യമ'വും പി.എം ഫൗണ്ടേഷനും ചേർന്ന് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ സൗദി അറേബ്യയിൽനിന്ന് വിജയിയായ സെയ്ദ സമീഹ അമലിന് അവാർഡ് വിതരണം ചെയ്തു. ദമ്മാമിൽ നടന്ന ചടങ്ങിൽ ഇറാം ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, സെയ്ദ സമീഹ അമലിനുള്ള സർട്ടിഫിക്കറ്റും കാഷ് അവാർഡും കൈമാറി.
വിജയിക്കുവേണ്ടി വിദ്യാർഥിയുടെ പിതാവ് സെയ്ദ് അഷ്ഫാഖ് അഹമ്മദ് അവാർഡ് ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, തനിമ ആക്ടിങ് പ്രസിഡൻറ് കെ. സിറാജുദ്ദീൻ, ഗൾഫ് മാധ്യമം ദമ്മാം മാർക്കറ്റിങ് എക്സിക്യൂട്ടിവ് മിസ്ഹബ് പാറക്കൽ എന്നിവർ സംബന്ധിച്ചു. ദമ്മം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിനിയാണ് സെയ്ദ സമീഹ അമൽ. കർണാടക സ്വദേശിയായ സെയ്ദ് അഷ്ഫാഖ് അഹമ്മദിെൻറയും നഹീദ് ഫാത്തിമയുടെയും മകളാണ്.

