Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴില്‍ ചൂഷണം: ഗള്‍ഫ്...

തൊഴില്‍ ചൂഷണം: ഗള്‍ഫ് മാധ്യമം വാര്‍ത്ത തുണയായി; യുവതികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
തൊഴില്‍ ചൂഷണം: ഗള്‍ഫ് മാധ്യമം വാര്‍ത്ത തുണയായി; യുവതികളെ രക്ഷപ്പെടുത്തി
cancel
camera_alt????? ????????? ?????????????? ??????????? ???????

ഷാർജ: സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ച് തൊഴിൽ ചൂഷണത്തിനും കൊടിയപീഡനത്തിനും ഇരയാക്കി, ദുരിത ജീവിതം നയിച്ചിരുന ്ന അഞ്ചു യുവതികളെ സംഘത്തി​​​​െൻറ കെണിയിൽനിന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ‍്യമം’ നൽകിയ വാർത്ത ശ് രദ്ധയിൽപ്പെട്ട സാമൂഹ‍ികപ്രവർത്തക ലൈല അബൂബക്കറാണ് ഇവർക്ക്​ സംരക്ഷണം ഒരുക്കിയത്. 2000 ദിർഹം മുതൽ 2800 ദിർഹം വരെ ശമ്പ ളവും മോശമല്ലാത്ത ജോലിയും വാഗ്ദാനം ചെയ്താണ് യുവതികളെ ഏജൻറുമാർ ഇവിടെ എത്തിച്ചത്.

എന്നാൽ, ഇവരെ സ്ഥാപനത്തിൽ ര ാവിലെ കൊണ്ടുവന്ന്​ ഇരുത്തുകയും ആവശ‍്യക്കാരിൽനിന്ന് 10,000 ദിർഹം മുതൽ 12,000 വരെ വസൂലാക്കി അടിമക്കച്ചവടം പോലെ കൈമാറു കയാണ്​ ചെയ്​തിരുന്നതെന്ന്​ യുവതികൾ പറയുന്നു. ഏജൻറി​​​​െൻറ കൈയിൽനിന്ന് തങ്ങളെ വാങ്ങിക്കൊണ്ടുപോകുന്നവരുടെ വീട്ടിൽ നേരിടേണ്ടി വന്നത് നരകയാതനയായിരുന്നെന്ന് യുവതികൾ പൊട്ടിക്കരഞ്ഞാണ് പറഞ്ഞത്. അതിരാവിലെ തുടങ്ങുന്ന ജോല ി പാതിര കഴിഞ്ഞാലും തീരില്ല. കൃത്യമായി ഭക്ഷണമില്ല. ചായ കുടിച്ചതിനു വരെ ശകാരവും തല്ലും. തിളപ്പിച്ച വെള്ളം ഒഴിക്ക ുമെന്ന ഭീഷണിപോലുമുണ്ടായി.

ലൈല അബൂബക്കർ

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന ഏജൻറു മാരാണ്​ അജ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘മാഡം’ എന്ന വിളിപ്പേരുള്ള പാലക്കാട് സ്വദേശിനിയുടെയും ‘കുട്ടി’ എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ യുവതികളെ എത്തിക്കു ന്നത്. ഇവരുടെ ദുരിതജീവിതം അറിഞ്ഞ ഉടനെ ‘ഗൾഫ് മാധ‍്യമം’ പിന്തുണ വാഗ്ദാനം ചെയ്യുകയും സാമൂഹികപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു.
രണ്ട് നഴ്സുമാരും വീട്ടമ്മമാരും ഉൾപ്പെടെ ഏഴ് മലയാളി യുവതികളാണ്​ സംഘത്തി​​​​െൻറ കെണിയിൽപെട്ടത്. ഇതിൽ ഒരാൾ അസുഖത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. നഴ്സുമാരിൽ ഒരാളെ ഏതോ വീട്ടിൽ ജോലിക്ക് കയറ്റിയിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് വീട്ടു ജോലിയും 2800 ദിർഹം ശമ്പളവുമായിരുന്നു. പത്തനാപുരം സ്വദേശി നവാസാണ് ഇവരെ ഇവിടേക്ക് കയറ്റിവിട്ടത്. അപകടത്തെ തുടർന്ന് ജോലിക്ക് പോകാനാവാതെ കിടക്കുന്ന ഭർത്താവിനും രണ്ടു മക്കൾക്കും തണലാകാനാണ്​ യുവതി വിമാനം കയറിയത്. എന്നാൽ, എത്തിപ്പെട്ടത് ചതിയുടെ വലയത്തിലായിരുന്നു. 12,000 ദിർഹം നൽകി അറബിയാണ് ഇവരെ ആദ‍്യം കൊണ്ടുപോയത്. എന്നാൽ, യുവതിയുടെ അവസ്ഥ അറിഞ്ഞ അദ്ദേഹം മാഡത്തി​​​​െൻറ അടുത്ത് തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ ഉടനെ അടുത്ത ആവശ്യക്കാരനെ കാത്ത്​ വിൽപനക്ക്​ വെച്ചു. ഇവരുടെ സന്ദർശക വിസ അഞ്ചു ദിവസം കൂടി ബാക്കിയുണ്ട്.

കോഴിക്കോട് സ്വദേശിനി എത്തിയത് 16, 11 വയസ്സ്​ പ്രായമുള്ള പെൺക​ുട്ടികൾക്കും സിവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന മകനും പഠനചെലവും വീടിനു വാടകയും കണ്ടെത്താനായിരുന്നു. കുട്ടി എന്ന ഏജൻറി​​​​െൻറ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ചെത്തിയ ഇവർക്ക്​ രാവിലെ അഞ്ചു മുതൽ പുലർച്ച രണ്ടു വരെ നീളുന്ന വീട്ടുജോലിയാണ്​ ലഭിച്ചത്​. നേരത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ല. രണ്ടു മാസത്തെ ദുരിതജീവിതത്തിനുശേഷം വീണ്ടും മാഡത്തി​​​​െൻറ കേന്ദ്രത്തിലെത്തി. ഇതിനിടെ ജോലിക്കു നിന്ന വീടി​​​​െൻറ ഉടമ വന്ന് മൊബൈൽ ഫോൺ കൊണ്ടുപോയി. പാസ്പോർട്ടും അദ്ദേഹത്തി​​​​െൻറ കൈയിലാണ്. താൻ പറയുന്നവർക്ക് വഴങ്ങിക്കൊടുത്താൽ, 10,000 ദിർഹം നൽകി പാസ്പോർട്ട് തിരിച്ചെടുക്കാമെന്നും നല്ല ജോലി തരപ്പെടുത്താമെന്നുമുള്ള വാഗ്ദാനവുമായി പിന്നാലെ ഏജൻറ്​ കുട്ടിയുമെത്തി. ഇതോടെയാണ്​ തടങ്കൽപാളയത്തിൽനിന്ന്​ രക്ഷപ്പെടുത്തണമെന്ന്​ പുറംലോകത്തെ അറിയിച്ചത്​.

മുമ്പ് നഴ്സായി യു.എ.ഇയിൽ ജോലി ചെയ്ത കോട്ടയം സ്വദേശിനി അന്ന് ലഭിച്ച നല്ല അനുഭവങ്ങൾ മനസ്സിലിട്ടാണ്​ കുടുംബത്തി​​​​െൻറ കഷ്​ടത തീർക്കാൻ വീണ്ടുമെത്തിയത്​. 2000 ദിർഹം ശമ്പളത്തിൽ ഹോം നഴ്​സ്​ ജോലിയായിരുന്നു വാഗ്ദാനം. എന്നാൽ, കിട്ടിയത് എല്ലുമുറിയുന്ന വീട്ടു ജോലിയായിരുന്നു. മക്കളെ കുറിച്ചോർത്ത്​ പരമാവധി പിടിച്ചു നിന്നു. 11 റൂമുകളുള്ള വീട് വൃത്തിയാക്കി കഴിയുമ്പോഴേക്കും തളർന്നു പോകും. 15 ദിവസമാണ് അവിടെ നിന്നത്. 500 ദിർഹം ശമ്പളം കിട്ടി.

അടുത്ത ഉടമയുടെ വീട്ടിലെ അവസ്ഥയും സമാനമായിരു​െന്നങ്കിലും അവർ സ്നേഹമുള്ളവരായിരുന്നു. അവിടെയും 15 ദിവസം ജോലി ചെയ്തു, കിട്ടിയത് 850 ദിർഹം. ശമ്പളമായി കിട്ടിയ തുകയും നാട്ടിൽ നിന്ന് കൊണ്ടുവന്നതിൽ മിച്ചം വന്ന തുകയും ചേർത്ത് 1700 ദിർഹം ഭർത്താവി​​​​െൻറ അക്കൗണ്ടിലേക്ക് അയക്കാൻ ഏജൻറിനെ ഏൽപിച്ചെങ്കിലും അയാളത് ഇതുവരെ അയച്ചിട്ടില്ല. ഇവരുടെ വിസ കാലവധി കഴിഞ്ഞിട്ടുമുണ്ട്.

കരുനാഗപ്പള്ളി സ്വദേശിനി ആഗസ്​റ്റ്​ ഒന്നിനാണ് എത്തിയത്. അജ്മാനിലും ഷാർജയിലുമായി, രണ്ടു തൊഴിലുടമകളുടെ കീഴിൽ ആറുദിവസം ജോലി ചെയ്തു. താങ്ങാൻ പറ്റാത്ത ജോലിയാണ് ലഭിച്ചത്. മുമ്പ് നാലു വർഷം സൗദിയിൽ ജോലി ചെയ്തത് കാരണം അറബിക്​ വശമുണ്ടായിരുന്നു. ജോലിക്കിടെ അസുഖം പിടിപെട്ടപ്പോൾ ഉടമ ചികിത്സക്ക് 500 ദിർഹം നൽകി. ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് മാതാപിതാക്കളോ മക്കളോ ഇല്ല. കുടുംബ സ്വത്ത് വിറ്റാണ് താനടക്കമുള്ള അഞ്ചു പെൺമക്കളുടെ വിവാഹം രക്ഷിതാക്കൾ നടത്തിയത്. സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സൗദിയിൽ നാലുവർഷം ജോലി ചെയ്ത് കിട്ടിയതൊക്കെയും കുടുംബത്തി​​​​െൻറ രക്ഷക്കായാണ്​ ഉപയോഗിച്ചത്.

പരന്നു കിടക്കുന്ന ജീവിതത്തിനു മുന്നിൽ പകച്ച് നിൽക്കുകയാണിവർ.കൊല്ലം സ്വദേശിനി ഇവിടെ എത്തുമ്പോൾ മനസ്സിലുണ്ടായിരുന്ന മോഹം സ്വന്തമായൊരു കിടപ്പാടമായിരുന്നു. വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹൃദയാഘാതം വന്ന് വിശ്രമത്തിലാണ്. 25,000 രൂപ ശമ്പളം ലഭിക്കുമെന്നാണ് ഏജൻറ് ഖമറുദ്ദീൻ പറഞ്ഞത്. എന്നാൽ, കിട്ടിയത് കഠിന ജോലിയും 1000 ദിർഹം മാസശമ്പളവും. നാട്ടിൽനിന്നുണ്ടായ അപകടത്തെ തുടർന്നേറ്റ പരിക്കി​​​െൻറ വേദന വിശ്രമമില്ലാത്ത ജോലിക്കിടെ വീണ്ടും ഉണ്ടായി. വേദനയും സങ്കടവും ഒത്തുചേർന്നപ്പോൾ തളർന്നു വീഴുമെന്ന അവസ്ഥയിലെത്തി. ഇതിനിടെയാണ്​ മാതാവി​​​​െൻറ മരണം. നാട്ടിൽ പോകണമെന്ന് പറഞ്ഞ് മാഡത്തി​​​​െൻറ കാലു പിടിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടു ലക്ഷം രൂപ നൽകിയാൽ വിടാമെന്നായിരുന്നു മറുപടി. മകളെ വിവാഹം ചെയ്ത് അയച്ച വകയിലുള്ള ബാധ‍്യത വീട്ടാനാണ് വിമാനം കയറിയത്. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ മകൻ സന്ദർശക വിസയിൽ ഇവിടെയുണ്ട്. ജോലിയായിട്ടില്ല, തൊഴിൽ തട്ടിപ്പ് സംഘത്തി​​​​െൻറ കെണിയിലാണ് മകനും അകപ്പെട്ടതെന്നാണ് ഗീതയുടെ സംശയം. ഗീതയുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്.

നാട്ടിൽ പോകേണ്ട, ജോലി വേണം
നാട്ടിലേക്ക് തിരിച്ച് പോകുന്നതിനെകുറിച്ച് ഇവർക്കാർക്കും സങ്കൽപ്പിക്കാൻ പോലും ആവുന്നില്ല. കടവും മറ്റ് ബാധ‍്യതകളും പത്തി വിടർത്തി നിൽക്കുകയാണ് മുന്നിൽ. ഇവരിൽ ആർക്കും സ്വന്തമായി വീടില്ല. മക്കളെങ്കിലും പട്ടിണിയില്ലാതെ പുലരണമെന്ന് ആഗ്രഹിച്ചാണ് ഇവിടെ എത്തിയത്. പീഡനങ്ങളില്ലാത്ത എന്തെങ്കിലുമൊരു ജോലി ലഭിക്കണമെന്ന പ്രാർഥനയിലാണ് ഇവർ. ഇതിനായി സുമനസ്സുകളുടെ പിന്തുണ തേടുകയാണിവർ.

ഇവർ സുരക്ഷിതരാണ്, ഇനി ജോലി ഒരുക്കണം
ദുരിതത്തിൽനിന്ന്​ രക്ഷ ലഭിച്ചില്ലെങ്കിൽ ആത്മഹത്യക്ക​ു പോലും തുനിയുന്നതിനെക്കുറിച്ച്​ ചിന്തിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ലൈല അബൂബക്കർ എന്ന സാമൂഹ‍ിക പ്രവർത്തക ഇവർക്കു മുന്നിൽ ആശ്വാസത്തി​​​​െൻറ ചിറകു വിരിച്ചത്​. അഞ്ചു​ യുവതികളെയും രക്ഷിക്കുക മാത്രമായിരുന്നില്ല, സ്വന്തം സഹോദരിമാരായി ചേർത്ത് പിടിക്കുകയായിരുന്നു. താമസം, ഭക്ഷണം തുടങ്ങിയ സൗകര‍്യങ്ങൾ ഇവർക്കായി ഒരുക്കിയതിനു പുറമെ, വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഏജൻറിനോട് ചങ്കൂറ്റത്തോടെ മറുപടി പറയാൻ കരുത്തുറ്റ പിന്തുണയും നൽകി. അടുത്ത ദിവസം ഇവരെ ഇന്ത‍്യൻ കോൺസുലേറ്റ്​ അധികൃതരുടെ അരികിലും നിയമ നടപടികൾ ആവശ്യമെങ്കിൽ പൊലീസ്​ സ്​റ്റേഷനിലും കൊണ്ടുപോകുമെന്ന്​ ഇവർ പറഞ്ഞു. യുവതികൾക്ക് പീഡനമില്ലാത്ത മാന്യമായ ജോലി നേടി കൊടുക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf madhyamam news
News Summary - gulf madhyamam news-uae-gulf news
Next Story