Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ വിദ്യാർഥികൾക്ക്​ സുവർണാവസരം: ഇന്ത്യ @ 75 ഫ്രീഡം ക്വിസിൽ ഈ മാസം 22 വരെ രജിസ്​റ്റർ ​െചയ്യാം

text_fields
bookmark_border
സൗദിയിലെ വിദ്യാർഥികൾക്ക്​ സുവർണാവസരം: ഇന്ത്യ @ 75 ഫ്രീഡം ക്വിസിൽ ഈ മാസം 22 വരെ രജിസ്​റ്റർ ​െചയ്യാം
cancel

റിയാദ്​: 'ഗൾഫ്​ മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ - സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​' മെഗാ ക്വിസ്​ മത്സരത്തി​െൻറ തീയതികളിൽ മാറ്റം. സ്​കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം നിരന്തരമുള്ള അഭ്യർഥന മാനിച്ചാണ്​ രജിസ്ട്രേഷൻ മുതൽ സെമി ഫൈനൽ വരെയുള്ള എല്ലാ തീയതികളിലും മാറ്റം വരുത്തിയിരിക്കുന്നത്​. എന്നാൽ ഗ്രാൻഡ് ഫിനാലെ മുൻനിശ്ചയ പ്രകാരം തന്നെ നടക്കും. മത്സരത്തിലേക്ക്​ രജിസ്​റ്റർ ​ചെയ്യാനുള്ള അവസാന തീയതി ഈ മാസം 22 ആയി നീട്ടി. 15 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി. അതാണ്​ ഏഴ്​​ ദിവസം കൂടി നീട്ടിയത്​. ​

പ്രാഥമിക റൗണ്ട്​ മത്സരത്തി​െൻറ പുതിയ തീയതി ഈ മാസം 24 ആണ്​. സെമി ഫൈനൽ ഒക്​ടോബർ ഒന്നിനും ഗ്രാൻഡ്​ ഫിനാലെ നേരത്തെ നിശ്ചയിച്ചതുപോലെ ഒക്​ടോബർ എട്ടിനുമാണ് നടക്കുക​. നേരത്തെ നിശ്ചയിച്ചിരുന്ന രജിസ്​ട്രേഷൻ കാലാവധിക്കുള്ളിൽ തന്നെ സൗദിയ​ുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ആയിരക്കണക്കിന്​ വിദ്യാർഥികൾ രജിസ്​റ്റർ ചെയ്​തുകഴിഞ്ഞു. ഇനിയും കൂടുതൽ വിദ്യാർഥികൾ രജിസ്​റ്റർ ചെയ്യാനുണ്ടെന്നും അവർക്ക്​ കൂടി സൗകര്യം കിട്ടും വിധം രജിസ്​ട്രേഷൻ തീയതി നീട്ടണമെന്നും വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ചാണ്​ പുതിയ തീരുമാനം. സൗദി ചരിത്രത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ്​ മത്സരം സൗദിയിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ്​ നടക്കുന്നത്​. ലുലു ഗ്രൂപ്പാണ്​ മുഖ്യപ്രായോജകർ.

ഇന്ത്യയുടെ സാമൂഹികവും സാംസ്​കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച്​ പുതുതലമുറക്കിടയിൽ അവബോധം സൃഷ്​ടിക്കാനും അവരുടെ മനസുകളിൽ ദേശസ്​നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ്​. ഇന്ത്യയുടെ മഹോന്നതമായ സംസ്​കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച്​ പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്​. എഴ്​ മുതൽ ഒമ്പത്​ വരെ ക്ലാസിലെ കുട്ടികളെ ഒന്നാം കാറ്റഗറിയും 10 മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ രണ്ടാം കാറ്റഗറിയുമായി തിരിച്ചാണ്​ മത്സരം. 24ന്​ നടക്കുന്ന പ്രാഥമിക മത്സരത്തിൽ യോഗ്യരാവുന്നവരെ പ​െങ്കടുപ്പിച്ച് ഒക്​ടോബർ ഒന്നിന്​​ സെമി ഫൈനൽ നടക്കും.

പ്രശസ്​ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ്​ മാസ്​റ്റർ എന്ന നിലയിൽ ഏഴു തവണ ലിംഗ ബുക്ക്​ ഒാഫ്​ റെക്കോർഡ്​ നേട്ടം സ്വന്തമാക്കുകയും ചെയ്​ത ഗിരി 'പിക്ക്​ ​െബ്രയിൻ' ബാല സുബ്രഹ്​മണ്യനാണ്​ ഗ്രാൻഡ്​ ഫിനാലെയിൽ മത്സരം നയിക്കുന്നത്​. സൗദി അറേബ്യയിലുള്ള​ സ്​കൂളു​കളിൽ പഠിക്കുന്ന കുട്ടികൾക്കാണ്​ മത്സരത്തിൽ പ​െങ്കടുക്കാൻ അർഹത. ഏത്​ രാജ്യക്കാരായ കുട്ടികൾക്കും മത്സരത്തിൽ പ​െങ്കടുക്കാം. കൂടുതൽ വിവരങ്ങൾക്ക്​ 0504507422 (റിയാദ്​), 0559280320 (ജിദ്ദ), 0582369029 (ദമ്മാം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamindia freedom @75 quiz
Next Story