Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ്​ മാധ്യമം ഇന്ത്യ @...

ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​: സെമി ഫൈനൽ മത്സരം പൂർത്തിയായി; ഫൈനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കും

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​: സെമി ഫൈനൽ മത്സരം പൂർത്തിയായി; ഫൈനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കും
cancel
camera_alt

ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ് സെമി ഫൈനൽ മത്സരത്തിൽ നിന്ന്​

റിയാദ്​: 'ഗൾഫ്​ മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ - സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസിന്‍റെ സെമി ഫൈനൽ മത്സരം പൂർത്തിയായി. ഗ്രാൻഡ്​ഫൈനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരം ഉടൻ പ്രഖ്യാപിക്കും.

സെപ്​തംബർ 24ന്​ നടന്ന ആദ്യ ഘട്ട മത്സരത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നും​ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്​ സെമി ഫൈനലിൽ മാറ്റുരച്ചത്​​. ഓരോ വിഭാഗത്തിലും നിന്നും​ ആറുപേർ വീതമാണ്​ ഗ്രാൻഡ്​ ​ഫിനാലയിലേക്ക്​ യോഗ്യത നേടുക. ഒക്​ടോബർ എട്ടിനാണ്​ മത്സരത്തിന്‍റെ ഗ്രാൻഡ്​ഫിനാലെ നടക്കുക.

പ്രശസ്​ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ്​ മാസ്​റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക്​ ഒാഫ്​ റെക്കോർഡ്​ നേട്ടം സ്വന്തമാക്കുകയും ചെയ്​ത ഗിരി 'പിക്ക്​ ​െബ്രയിൻ' ബാല സുബ്രഹ്​മണ്യനാണ്​ ഗ്രാൻഡ്​ ഫിനാലെയിൽ മത്സരം നയിക്കുന്നത്​. ഗ്രാൻഡ്​ ഫിനാലെ വിജയികളെ കാത്തിരിക്കുന്നത്​ ആകർഷക സമ്മാനങ്ങളാണ്​. ഒന്നാം സ്ഥാനക്കാർക്ക്​ 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ്​ ലഭിക്കുക​. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെർച്വൽ ക്വിസ്​ മത്സരം ഇന്ത്യൻ എംബസിയുടെ കൂടി പിന്തുണയോടെയാണ്​ നടക്കുന്നുത്​​. ലുലു ഗ്രൂപ്പാണ്​ മുഖ്യപ്രായോജകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamFreedom QuizGulfMadhyamam@75
News Summary - Gulf Madhyamam India at 75 Freedom Quiz Semi-Final Completed
Next Story