ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' പ്രവേശന ടിക്കറ്റ് വിതരണം യാംബുവിലും പുരോഗമിക്കുന്നു
text_fields'ഹാർമോണിയസ് കേരള' മെഗാഷോ പ്രവേശന ടിക്കറ്റുകളുടെ യാംബുവിലെ വിതരണോദ്ഘാടനം നിയാസ് യൂസുഫിൽ നിന്ന് പ്ലാറ്റിനം ടിക്കറ്റ് സ്വീകരിച്ച് അഡ്വ.ജോസഫ് അരിമ്പൂർ നിർവഹിക്കുന്നു.
യാംബു: ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' പ്രവേശന ടിക്കറ്റ് വിതരണം യാംബുവിലും പുരോഗമിക്കുന്നു. ടിക്കറ്റ് വിതരണ ഉദ്ഘാടനം യാംബു വിചാരവേദി പ്രസിഡന്റും കവിയുമായ അഡ്വ. ജോസഫ് അരിമ്പൂർ നിർവഹിച്ചു. ചടങ്ങിൽ 'ഹാർമോണിയസ് കേരള' മെഗാഷോ യാംബു കോഡിനേറ്ററും മീഡിയവൺ യാംബു റിപ്പോർട്ടറുമായ നിയാസ് യൂസുഫിൽ നിന്ന് പ്ലാറ്റിനം ടിക്കറ്റ് സ്വീകരിച്ചാണ് അദ്ദേഹം ഉദ്‌ഘാടനം ചെയ്തത്.
ഗൾഫ് മാധ്യമവും മീ ഫ്രണ്ട് ആപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള' മെഗാ ഷോ കലയെ എന്നും നെഞ്ചേറ്റുന്ന പ്രവാസി മലയാളികൾക്ക് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും കേരള സമൂഹത്തിന്റെ ഐക്യത്തിനും സൗഹൃദത്തിനും വേണ്ടി ഒരുക്കുന്ന ഇത്തരം പരിപാടികൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രസിദ്ധ കാലാകാരന്മാർ അണിനിരക്കുന്ന പരിപാടി സൗദിയിലെ പ്രവാസ ലോകത്തിന് ലഭിക്കുന്ന അസുലഭ സന്ദർഭമാണെന്നും അത് ഉപയോഗപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഗൾഫ് മാധ്യമം' യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, തനിമ യാംബു, മദീന സോണൽ സമിതി എക്സിക്യൂട്ടീവ് അംഗം താഹിർ ചേളന്നൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യാംബു ടൗണിലെ റിലാക്സ് ഹോട്ടൽ, തസാലി കയാൻ സീറ്റ്സ്, ടൊയോട്ട ഏരിയയിലെ സലൂൺ ഷാഫി, യാംബു റോയൽ കമ്മീഷൻ ഏരിയയിലെ നെസ്‌മ മിനി മാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ പ്രവേശന ടിക്കറ്റ് ലഭ്യമാണെന്നും വിശദ വിവരങ്ങൾക്കും ടിക്കറ്റിനും വേണ്ടി 0502234867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

