Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മാധ്യമം 'ഹബീബി...

ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' മത്സര വിജയികൾക്ക് സമ്മാനം നൽകി

text_fields
bookmark_border
Habibi Habibi
cancel
camera_alt

ഗൾഫ് മാധ്യമം 'ഹബീബി ഹബീബി' പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ സലാഹ് കാരാടൻ, റഫീഖ് നെന്മിനി എന്നിവർക്ക് യഥാക്രമം സാദിഖലി തുവ്വൂർ, സി.എച്ച്. ബഷീർ എന്നിവർ സമ്മാനം നൽകുന്നു

ജിദ്ദ: ഗൾഫ് മാധ്യമം സൗദി പ്രവാസികൾക്കായി സംഘടിപ്പിച്ച 'ഹബീബി ഹബീബി' പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ഇംപക്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. തങ്ങളുടെ ഏറ്റവും ഹൃദ്യമായ സുഹൃദ്, സാഹോദര്യ ബന്ധത്തെക്കുറിച്ചുള്ള അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരമൊരുക്കികൊണ്ടാണ് 'അനുഭവം എഴുതൂ, സമ്മാനം നേടൂ' എന്ന പേരിൽ മത്സരം നടത്തിയത്.

മത്സരത്തിൽ ജിദ്ദയിൽ നിന്നും തിരഞ്ഞെടുത്ത സലാഹ് കാരാടന് 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂരും ഹബീബി ഹബീബി ഓൺലൈൻ തത്സമയ സംഗീത പരിപാടിയിലേക്ക് തങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ ആവശ്യപ്പെട്ടുകൊണ്ട് 'ഇഷ്ടപ്പെട്ട പാട്ട് പ്രിയപ്പെട്ട കൂട്ട്' എന്ന പേരിൽ നടന്ന മത്സരത്തിൽ വിജയിയായ റഫീഖ് നെന്മിനിക്ക് 'ഗൾഫ് മാധ്യമം-മീഡിയ വൺ' കോർഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച്. ബഷീറും സമ്മാനവിതരണം നടത്തി.

ഗൾഫ് മാധ്യമം ജിദ്ദ ഓഫിസിൽ നടന്ന ചടങ്ങിൽ 'ഗൾഫ് മാധ്യമം-മീഡിയ വൺ' കോഡിനേഷൻ കമ്മിറ്റി കോഡിനേറ്റർ എ. നജ്മുദ്ധീൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ. സിറാജ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamHabibi Habibi
News Summary - Gulf madhyamam 'Habibi Habibi' competition prize distribution
Next Story