
ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsറിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ഫൈനൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാർഥികൾ സമ്മാനം ഏറ്റുവാങ്ങി.
എംബസി ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കുശ് റാം മഹാലക്ഷ്മി (ജൂനിയർ), അസ്ന ശാഫി (സീനിയർ) എന്നിവരാണ് ഒന്നാം സമ്മാനത്തിന് അർഹരായത്. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുശ് റാം മഹാലക്ഷ്മി, അസ്ന ശാഫി എന്നിവർക്ക് ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാൾ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ജൂനിയർ വിഭാഗത്തിൽ നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്), ഗൗതം കൃഷ്ണ (അൽമനാർ ഇൻറർനാഷനൽ സ്കൂൾ യാംബു) എന്നിരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സീനിയർ വിഭാഗത്തിൽ ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം) രണ്ടാം സ്ഥാനവും ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്‌കൂൾ, റിയാദ്) മൂന്നാം സ്ഥാനവും നേടിയിരുന്നു.
നൈറ ഷഹദാൻ (ജൂനിയർ രണ്ടാം സ്ഥാനം), ധ്രുവ് ജെയിൻ (സീനിയർ രണ്ടാം സ്ഥാനം)
പ്രവിശ്യാതല വിജയികൾക്ക് അതത് മേഖലകളിൽ നടക്കുന്ന ചടങ്ങുകളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. എംബസി സെക്കൻഡ് സെക്രട്ടറി (ഇകണോമിക് ആൻഡ് കോമേഴ്സ്യൽ) അസീം അൻവർ, ഗൾഫ് മാധ്യമം പ്രതിനിധികളായ കെ.എം. ബഷീർ, സലീം മാഹി, ഹിലാൽ ഹുസൈൻ, മുനീർ എള്ളുവിള, സലീം ബാബു, ഖലീൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. പതിനായിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ക്വിസ് മത്സരം മൂന്ന് റൗണ്ടുകളിലായാണ് പരിസമാപ്തിയിലെത്തിയത്.
സെമിഫൈനലിൽ ഇരുവിഭാഗങ്ങളിലുമായി 300 കുട്ടികളാണ് മാറ്റുരച്ചത്. അതിൽ നിന്ന് വിജയിച്ച ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആറ് വീതം കുട്ടികൾ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചു. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിച്ചത്. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ്പായിരുന്നു മുഖ്യപ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
