Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം 'കു​ടും​ബം ഹാ​പ്പി​ന​സ്' എ​ഡി​ഷ​ൻ യാം​ബു​വി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം കു​ടും​ബം ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ യാം​ബു​വി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ‘കു​ടും​ബം ഹാ​പ്പി​ന​സ്’ എ​ഡി​ഷ​ൻ യാം​ബു മേ​ഖ​ലാ​ത​ല പ്ര​കാ​ശ​നം യാം​ബു സ​മ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന​പ്പോ​ൾ

യാം​ബു: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് വേ​റി​ട്ട വി​ഭ​വ​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഗ​ൾ​ഫ് മാ​ധ്യ​മം 'കു​ടും​ബം ഹാ​പ്പി​ന​സ്' എ​ഡി​ഷ​െൻറ യാം​ബു മേ​ഖ​ലാ​ത​ല പ്ര​കാ​ശ​നം ന​ട​ന്നു. യാം​ബു സ​മ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മാ​വി​യ അ​ബ്​​ദു​ൽ അ​സീ​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഡോ. ​അ​മ​ൽ ഫ​ഹ​ദ് മാ​ഗ​സി​ൻ സ​മ​ർ​പ്പ​ണം ന​ട​ത്തി. സ​മ മെ​ഡി​ക്ക​ൽ കോ​പ്ല​ക്സ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സു​ഹൈ​ബ് നാ​യ​ക്ക​ൻ, ബി.​എം. നാ​സ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ന​ജീ​ബ് ഖാ​ൻ തി​രു​വ​ന​ന്ത​പു​രം, ഫൈ​സ​ൽ ബാ​ബു പ​ത്ത​പ്പി​രി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം യാം​ബു ലേ​ഖ​ക​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ത​നി​മ യാം​ബു, മ​ദീ​ന സോ​ണ​ൽ സെ​ക്ര​ട്ട​റി സ​ലിം വേ​ങ്ങ​ര സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

യാം​ബു​വി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​തു​ര സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ ന​ൽ​കു​ന്ന സ​മ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ആ​ദ്യ മ​ല​യാ​ളി ഡോ​ക്ട​റാ​യ ഡോ. ​മാ​വി​യ അ​ബ്​​ദു​ൽ അ​സീ​സ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​തി​ൽ ഏ​റെ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ഗ​സി​ൻ കെ​ട്ടി​ലും മ​ട്ടി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ഏ​റെ മി​ക​വ് പു​ല​ർ​ത്തു​ന്ന​താ​ണ്. വി​വി​ധ ഹെ​ൽ​ത്ത് ടി​പ്പു​ക​ൾ, പാ​ര​ൻ​റി​ങ്, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും വാ​യി​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ജീ​വി​ത​ത്തി​നും മ​ന​സ്സി​നും മു​റി​വേ​ൽ​പ്പി​ച്ച മ​ഹാ​മാ​രി​യു​ടെ നി​ഴ​ലി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​കാ​ണി​ക്കു​ന്ന ഉ​പ​കാ​ര​പ്ര​ദ​മാ​യ ലേ​ഖ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന 'ഹാ​പ്പി​ന​സ്' എ​ന്ന ബു​ക്​​ലെ​റ്റും മാ​ഗ​സി​നൊ​പ്പ​മു​ണ്ട്. 10 റി​യാ​ലാ​ണ് വി​ല. യാം​ബു​വി​ൽ കോ​പ്പി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 0542313294 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Madhyamam'Family Happiness'
Next Story