Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഗ​ൾ​ഫ്...

'ഗ​ൾ​ഫ് മാ​ധ്യ​മം'​ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം​ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ഫ്ര​ണ്ടി പാ​ക്കേ​ജും ചേ​ർ​ന്നൊ​രു​ക്കി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജി​ദ്ദ മേ​ഖ​ല​യി​ൽ​നി​ന്നും വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: സൗ​ദി ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 'ഗ​ൾ​ഫ് മാ​ധ്യ​മ'​വും ഫ്ര​ണ്ടി പാ​ക്കേ​ജും ചേ​ർ​ന്നൊ​രു​ക്കി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജി​ദ്ദ മേ​ഖ​ല​യി​ൽ​നി​ന്ന്​ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. വി​ജ​യി​ക​ളാ​യ സി​ദ്ദീ​ഖ് അ​ബ്​​ദു​റ​ഹീ​മി​ന് ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ ബ്യൂ​റോ-​ഇ​ൻ ചാ​ർ​ജ്​ സാ​ദി​ഖ​ലി തു​വ്വൂ​രും അ​ബ്​​ദു​ൽ മൂ​സ​വ്വി​ർ സ​യ്യാ​ന് ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ജി​ദ്ദ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. ബ​ഷീ​റും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ജി​ദ്ദ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ. ​ന​ജ്മു​ദ്ദീ​ൻ, അം​ഗം സി.​എ​ച്ച്. റാ​ഷി​ദ്, മീ​ഡി​യ​വ​ൺ സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റി​ജോ വി. ​ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ 29 വ​രെ 10 ദി​വ​സ​ങ്ങ​ൾ 'ഗ​ൾ​ഫ് മാ​ധ്യ​മം'​ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 10 പേ​ർ​ക്കാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ഹ്യു​വാ​യി പി 30 ​ലൈ​റ്റ്​ മോ​ഡ​ൽ സ്മാ​ർ​ട്ട് ഫോ​ണാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQuiz Winners
Next Story