Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ് നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി​ക്ക്

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ് നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി​ക്ക്
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ് നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി​ക്ക് റി​യാ​ദ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെൻറ്​

ഡ​യ​റ​ക്​​ട​ർ മ​ൻ​സൂ​ർ ഷാ​ഫി അ​ൽ​അ​ജ്​​മി സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: ഗ​ൾ​ഫ് മാ​ധ്യ​മം ഏ​ർ​പ്പെ​ടു​ത്തി​യ ഈ​വ​ർ​ഷ​ത്തെ ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ് സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സി വ്യ​വ​സാ​യി നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി​ക്ക്. ഗ​ൾ​ഫ് മാ​ധ്യ​മ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും ചേ​ർ​ന്നൊ​രു​ക്കി​യ 'മെ​മ്മ​റീ​സ് ഓ​ഫ് ല​ജ​ൻ​ഡ്സ്' സം​ഗീ​ത​നി​ശ ച​ട​ങ്ങി​ൽ റി​യാ​ദ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്മെൻറ്​ ഡ​യ​റ​ക്​​ട​ർ മ​ൻ​സൂ​ർ ഷാ​ഫി അ​ൽ​അ​ജ്​​മി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ​യി​നം പൂ​ക്ക​ൾ സൗ​ദി​യി​ലെ​ത്തി​ച്ച് വി​പ​ണ​നം ചെ​യ്യു​ന്ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ബ്ലൂ​മാ​ക്സ് ഫ്ല​വേ​ഴ്സി​ന്റെ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​ണ് നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പാ​ർ​ട്ണ​ർ സി​ദ്ദീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി​യോ​ടൊ​പ്പം 2004ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ ഈ ​ക​മ്പ​നി ആ​രം​ഭി​ച്ച​ത്. റി​യാ​ദ്, ദ​മ്മാം, മ​ദീ​ന, ഖ​സീം, ഹാ​ഇ​ൽ, ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ള്ള ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 150 കോ​ടി രൂ​പ​യാ​ണ്.

അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ളും പു​തി​യ ബി​സി​ന​സ് മേ​ഖ​ല​ക​ളു​മാ​യി വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക​മ്പ​നി. അ​ല​ങ്കാ​ര​വ​സ്തു​വാ​യ പൂ​ക്ക​ൾ കൊ​ണ്ട് വ​ലി​യ വ്യ​വ​സാ​യ​സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്താ​നാ​വു​മെ​ന്നും ഇ​തു​പോ​ലെ നൂ​ത​ന മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി വി​ജ​യി​പ്പി​ക്കാ​നാ​വു​മെ​ന്നും തെ​ളി​യി​ച്ച് പു​തി​യ സം​രം​ഭ​ക​ർ​ക്ക് പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​യി മാ​റി​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി​യെ ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

കാ​ർ​ഷി​ക, ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച വ​യ​നാ​ട് അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​വ​ല​പ്മെ​ന്റ് ക​മ്പ​നി (WADCO), പ്ര​കൃ​തി​ദ​ത്ത ശി​ശു ആ​ഹാ​ര​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഐ.​എ​സ്.​ഐ മാ​ർ​ക്ക് ല​ഭി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച​ശ്രേ​ണി​യു​ള്ള ആ​സ് ബ​ഞ്ച് ലി​മി​റ്റ​ഡ് എ​ന്നീ സം​രം​ഭ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നാ​ണ്. അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം കെ.​എം.​സി.​സി​യു​ടെ മ​ദീ​ന ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്റെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സൗ​ദി​ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 1996ൽ ​മ​ദീ​ന​യി​ലെ അ​ൽ​ഇ​സ്റ അ​ലൂ​മി​നി​യം ക​മ്പ​നി​യി​ൽ ടെ​ക്നീ​ഷ്യ​നാ​യാ​ണ് പ്ര​വാ​സ​ത്തി​ന്റെ തു​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamam
News Summary - Gulf madhyamam Business Innovation Award to Naushad Koodaranji
Next Story