'സാഗിയ ലൈസൻസ്; സംശയങ്ങളും മറുപടിയും' - ഗൾഫ് മാധ്യമം സൗദി ലൈവ് പരിപാടി ഇന്ന്
text_fieldsജിദ്ദ: സൗദിയിൽ സ്വന്തമായി ബിസിനസ് ആരംഭിക്കാനും ഉള്ള ബിസിനസുകൾ സ്വന്തം പേരിലേക്ക് മാറ്റാനുമായി സൗദി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ പദ്ധതിയായ സാഗിയ ലൈസൻസിനെ സംബന്ധിച്ച് 'ഗൾഫ് മാധ്യമം' സൗദി സംഘടിപ്പിക്കുന്ന ലൈവ് പരിപാടി ഇന്ന് നടക്കും.
ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസ് ആൻഡ് ഓഡിറ്റ് കൺസൾട്ടൻറ് ഡോ. ഫിറോസ് ഉമർ ആര്യൻതൊടിക പദ്ധതിയെക്കുറിച്ച് സംസാരിക്കും.
ജിദ്ദയിലെ എച്ച് ആൻഡ് ഇ വെർച്വൽ ചാനലുമായി സഹകരിച്ച് ഇന്ന് രാത്രി എട്ട് മണിക്ക് www.facebook.com/gulfmadhyamamsaudi എന്ന ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജ് വഴിയായിരിക്കും ലൈവ് പരിപാടി നടക്കുക.
സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതുമായും നിലവിലെ ബിസിനസ് പദവി ശരിയാക്കുന്നതുമായും സാഗിയയുമായി ബന്ധപ്പെട്ട ഏതു സംശയവും തത്സമയം 00966 559280320 എന്ന മൊബൈൽ നമ്പറിലോ ലൈവിൽ കമന്റായോ ചോദിക്കാവുന്നതാണ്. സംശയങ്ങൾക്ക് ഫേസ്ബുക് ലൈവിൽ തന്നെ മറുപടി നൽകുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

