Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോ​ദ്യ​ങ്ങ​ളോ​ട് 'മേ​ഴ്സി' വേ​ണ്ട; വിജയികളെ പ്ര​വ​ചി​ച്ച് സ​മ്മാ​നം നേ​ടാം

text_fields
bookmark_border
'ഗൾഫ്​ മാധ്യമം' ലോകകപ്പ്​ പ്രവചന മത്സരം ഇന്ന്​ മുതൽ
ചോ​ദ്യ​ങ്ങ​ളോ​ട് മേ​ഴ്സി വേ​ണ്ട; വിജയികളെ പ്ര​വ​ചി​ച്ച് സ​മ്മാ​നം നേ​ടാം
cancel

ജിദ്ദ: ലോക മാമാങ്കത്തിന്‍റെ ആവേശത്തിനൊപ്പം വായനക്കാർക്ക് സമ്മാനത്തിന്‍റെ ഗോൾ മഴയുമായി 'ഗൾഫ് മാധ്യമം'. ഇക്യുബിലിറ്റി മാനേജ്മെൻറ് ആൻഡ് അക്കൗണ്ടിങ് കൺസൾട്ടൻസിയുമായി സഹകരിച്ച് 'ഗൾഫ് മാധ്യമം' സൗദിയിൽ ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരം ഇന്ന് മുതൽ ആരംഭിച്ചു. ദിവസവും 'ഗൾഫ് മാധ്യമം' സൗദി ഫെയ്‌സ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നവർക്കാണ് സമ്മാനം നൽകുക.


കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും ദിവസവും വിജയികളെ കണ്ടെത്തുക. https://www.facebook.com/madhyamamsaudi എന്ന പേജിലാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക.

ഓരോ ദിവസത്തെയും മത്സരങ്ങളിലെ വിജയികളെയും ഗോൾ നിലയും ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നല്കുന്നവർക്കായിരിക്കും സമ്മാനം. 'ഗൾഫ് മാധ്യമം' സൗദി ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റിന് താഴെയാണ് ഉത്തരം കമൻറ് ചെയ്യേണ്ടത്. അതാത് ദിവസത്തെ പോസ്റ്റ് ഷെയർ ചെയ്യുകയും സുഹൃത്തുക്കൾക്ക് ടാഗ് ചെയ്യുകയും ചെയ്യണം. ഓരോ മത്സരത്തിനും ഒരു മണിക്കൂർ മുമ്പു വരെ നൽകുന്ന ഉത്തരങ്ങളായിരിക്കും പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyam World Cup Prediction Competition from today
Next Story