‘ഗൾഫ് മാധ്യമം’ ഇക്വിബിലിറ്റി ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘ഗൾഫ് മാധ്യമം’ ഇക്വിബിലിറ്റി ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ജിദ്ദ: ലോക മാമാങ്കമായി ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ആവേശത്തിനൊപ്പം വായനക്കാർക്ക് ‘ഗൾഫ് മാധ്യമ’വും പ്രമുഖ ബിസിനസ് കൺസൽട്ടൻസിയായ ഇക്വിബിലിറ്റി ബിസിനസ് മാനേജ്മെൻറ് കൺസൽട്ടൻസിയും ചേർന്ന് സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം സംഘടിപ്പിച്ചു.
ഓരോ ദിവസവുമുള്ള കളികളെ അടിസ്ഥാനമാക്കിയുള്ള പ്രവചന മത്സരവും ലോകകപ്പ് ആര് നേടുമെന്ന ചോദ്യത്തിന് ശരിയായ ഉത്തരം പ്രവചിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് മെഗാ സമ്മാനവുമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. ദിവസവും ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പ്രവചനം ശരിയായവർക്ക് ഗിഫ്റ്റ് വൗച്ചറുകളും മെഗാ സമ്മാന വിജയികളായ രണ്ടു പേർക്ക് സ്മാർട്ട് ടി.വികളുമാണ് സമ്മാനം നൽകിയത്.
ഓരോ ദിവസവും ശരിയുത്തരം അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിജയികളെ കണ്ടെത്തിയത്. ദിനംപ്രതി ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മത്സരത്തിലെ മെഗാ സമ്മാന വിജയി ജിദ്ദയിൽ നിന്നുള്ള സൈതലവി പൂപ്പലം, രണ്ടാം സമ്മാനാർഹൻ ജിദ്ദയിലെ മുജീബ് മുല്ലപ്പള്ളിയും ദിവസ മത്സരങ്ങളിലെ വിജയികളായ ജിദ്ദയിൽ നിന്നുള്ള മൻസൂർ മൂന്നിയൂർ, കെ.എൻ.എ. ലത്തീഫ്, ഷാഹിർഷ, നവാസ് അഷ്റഫ്, കെ. ഇഹ്സാൻ തുടങ്ങിയവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഇക്വിബിലിറ്റി ബിസിനസ് മാനേജ്മെന്റ് കൺസൽട്ടൻസി ഓഫിസിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, ഗൾഫ് മാധ്യമം- മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച് ബഷീർ, ഇക്വിബിലിറ്റി ജനറൽ മാനേജർ ഫൈസൽ കുന്നുമ്മൽ, ബിസിനസ് കൺസൽട്ടൻറുമാരായ മുഹമ്മദ് ആഷിർ എടിക്കിലകത്ത്, മുഹമ്മദ് സാലിഹ്, അക്കൗണ്ടൻറ് ബഷീർ നല്ലാടൻ, ഗൾഫ് മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ സിറാജ്, ഗൾഫ് മാധ്യമം- മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സാബിത്ത് സലിം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

