മുൻ വി.എച്ച്.എസ് ഡയറക്ടർ കെ.പി ഹംസ മക്കയിൽ നിര്യാതനായി
text_fieldsജിദ്ദ: സംസ്ഥാന വൊക്കേഷനൽ ഹയർ സെക്കൻററി മുൻ ഡയറക്ടറും ജെ.ഡി.റ്റി പോളിടെക്നിക് പ്രഥമ പ്രിൻസിപ്പലുമായിരുന്ന കോഴിക്കോട് കൊട്ടാരം റോഡിൽ കെ.പി ഹംസ (82) മക്കയിൽ നിര്യാതനായി.
കുടുംബ സമ്മേതം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് താമസകേരന്ദത്തിലാണ് മരണം. പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശിയാണ്. പിതാവ്: കിഴക്കേപള്ളത്ത് കുഞ്ഞി ബാവു. പാലക്കാട് എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ കെ.പി ഹംസ തിരൂർ എസ്.എം പോളിടെക്നികിൽ അധ്യാപകൻ, തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ, സാേങ്കതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ചമ്മനുർ അറക്കൽ ബാപ്പുവിെൻറ മകൾ ആമിനക്കുട്ടി . മക്കൾ: ഡോ. സുനിൽ റഫീഖ് (ടി. ഐ ബംഗളുരു), അനിൽ ഷഫീഖ് (ഖത്തർ എയർവെയ്സ്) ഡോ. ബനിൽ ഹഫീഖ് (ഇഖ്റ ആസ്പത്രി) രഹന (വിദ്യാനഗർ പബ്ലിക് സ്കൂൾ, മലപ്പുറം) മരുമക്കൾ: ഡോ. ഹാമിദ് (മലപ്പുറം), നജീബ (ബംഗളുരു ) ടി.കെ ഷംല (ഖത്തർ) ഫരീദ (ഇഖ്റഅ് ആശുപത്രി).
