Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെമ്മാട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി കരിപറമ്പത്ത് പരേതനായ ബീരാെൻറ മകൻ അബ്ദുല്ലയാണ് (48) സർക്കാരാശുപത്രിയിൽ ഞായറാഴ്ച വൈകീട്ട് 4.30ഒാടെ മരിച്ചത്.
23 വർഷമായി നസീമിൽ ബൂഫിയ നടത്തുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് നെഞ്ചുവേദനയുണ്ടായത്. അന്ന് മുതൽ ആശുപത്രിയിലായിരുന്നു.
ഫാത്തിമയാണ് മാതാവ്. ഭാര്യ: ജമീല. മക്കൾ: ഫവാസ് മാസിൻ, ഫഹ്ന മാസിദ, ഫാത്തിമ മൻസിദ, ഫയാസ് മുഹ്സിൻ. സഹോദര--ങ്ങൾ: സലാഹുദ്ദീൻ, സൈതലവി, റഫീഖ്, ഹുസൈൻ കോയ, മൂസകോയ, മറിയം, സഫിയ, സാജിദ, റംലത്ത്.
സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുല്ല റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററാണ്. ചെമ്മാട് പ്രവാസി കൂട്ടായ്മ പ്രവർത്തകനുമാണ്.
Next Story
