Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്; തൃശൂർ സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
റസാഖ്
മക്ക: കോവിഡ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മക്കയിൽ മരിച്ചു. തിരുവില്ലാമല സ്വദേശി കാഞ്ഞിരംകുന്നത്ത് റസാഖാണ് (51) മരിച്ചത്. മക്ക ഈസ്റ്റ് അറഫ ആശുപത്രിയിലായിരുന്നു മരണം. ഗ്ലാസ് കടയിൽ ജീവനക്കാരനായിരുന്നു.
18 വർഷത്തോളമായി പ്രവാസിയായ റസാഖ് ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ ഹംസ. മാതാവ്: പരേതയായ ആമിന. ഭാര്യ: തോട്ടത്തിൽ ഹാസിയ വല്ലപ്പുഴ.മക്കൾ: ഹംസ റിസ്വാൻ, ആമിന റസീന, ഫാത്വിമ റാഹിന. മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.
Next Story

