Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് രാജ്യങ്ങളും...

ഗൾഫ് രാജ്യങ്ങളും റഷ്യയും സഹകരണം ശക്തമാക്കാൻ മന്ത്രിതല സംഭാഷണം

text_fields
bookmark_border
Gulf countries and Russia
cancel
camera_alt

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ത​മ്മി​ൽ മോ​സ്​​കോ​യി​ൽ ന​ട​ന്ന

മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ​ശ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി​ത​ല സം​ഭാ​ഷ​ണം ന​ട​ന്നു. റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലാ​ണ്​ സം​യു​ക്ത മ​ന്ത്രി​ത​ല സം​ഭാ​ഷ​ണം ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​​െ​ങ്ക​ടു​ത്തു. ഗ​ൾ​ഫ്-​റ​ഷ്യ ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള വ​ഴി​ക​ളും അ​വ​ലോ​ക​നം ചെ​യ്​​തു. റ​ഷ്യ​ൻ-​യു​​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി രാ​ഷ്​​ട്രീ​യ​മാ​യി പ​രി​ഹ​രി​ക്കാ​നും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൈ​വ​രി​ക്കു​ന്ന​തി​ന്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്ത ഏ​കോ​പ​ന​വും ബ​ഹു​മു​ഖ പ്ര​വ​ർ​ത്ത​ന​വും ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം ​ആ​ലോ​ചി​ച്ചു. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ളും ന​ട​ത്തി. റ​ഷ്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​അ​ഹ്​​മ​ദും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഓ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ദാ​വൂ​ദും യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​വും ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും ഇ​രു​മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ൽ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiacooperationGulf countries
News Summary - Gulf countries and Russia hold ministerial dialogue to strengthen cooperation
Next Story