Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ...

ഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും കൂ​ടി​യാ​ലോ​ച​ന​യും ശ​ക്തി​പ്പെ​ടു​ത്ത​ണം -വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
Saudi Foreign Minister Amir Faisal bin Farhan at the ministerial meeting
cancel
camera_alt

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും കൂ​ടി​യാ​ലോ​ച​ന​യും ശ​ക്തി​പ്പെ​ടു​ത്തേ​തു​ണ്ടെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഉ​സ്‌​ബെ​ക്ക് ത​ല​സ്ഥാ​ന​മാ​യ താ​ഷ്‌​ക​ന്‍റി​ൽ ന​ട​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ലെ രാ​ജ്യ​ങ്ങ​ളും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​യു​ടെ ര​ണ്ടാം മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​പ്പോ​ഴാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പൊ​തു​മൂ​ല്യ​ങ്ങ​ൾ, താ​ൽ​പ​ര്യ​ങ്ങ​ൾ, ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഏ​കോ​പ​ന​വും കൂ​ടി​യാ​ലോ​ച​ന​യും ശ​ക്തി​പ്പെ​ടു​ത്ത​ണം. മേ​ഖ​ല​യെ സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വും സ​മൃ​ദ്ധ​വു​മാ​യ മേ​ഖ​ല​യാ​ക്കു​ന്ന​തി​ന് ഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ധാ​നം സ്ഥാ​പി​ക്കു​ക, ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സു​ര​ക്ഷ, സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ക എ​ന്നീ രം​ഗ​ത്ത്​ ഗ​ൾ​ഫ്, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ശാ​ല​മാ​യ സ​മ​വാ​യം മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ന്ത്രി​മാ​ർ

അ​ന്ത​ർ​ദേ​ശീ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഫ​ല​സ്​​തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​നും യോ​ജി​ച്ച ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​റ​ബ് സ​മാ​ധാ​ന സം​രം​ഭ​ത്തി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​​ന്‍റെ​യും ത​ത്ത്വങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മാ​ധാ​നം കൈ​വ​രി​ക്ക​ണം. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ട്.

ഫ​ല​സ്​​തീ​നി​ൽ സു​സ്ഥി​ര​മാ​യ ഒ​രു വെ​ടി​നി​ർ​ത്ത​ലി​ന് ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. ഗ​സ്സ​യി​ലെ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കേ​ണ്ട​തി​െൻറ​യും അ​ടി​യ​ന്ത​ര മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും എ​ത്തി​ക്കേ​ണ്ട​തി​െൻറ​യും ആ​വ​ശ്യ​ക​ത വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ ഉൗ​ന്നി​പ​റ​ഞ്ഞു. ഫ​ല​സ്തീ​നി​ക​ളു​ടെ നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക് ത​ട​യ​ണ​മെ​ന്നും ഫ​ല​സ്തീ​ൻ ജ​ന​ത​യ്‌​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ര​ക്ഷാ​സ​മി​തി​യും ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerial meetingGulf Cooperation Council (GCC)
News Summary - Gulf Cooperation Council States and Central Asian States Ministerial meeting
Next Story