ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ദമ്മാം ശാഖ ഉദ്ഘാടനം ചെയ്തു
text_fieldsഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ദമ്മാം ശാഖ ഉദ്ഘാടന ചടങ്ങ്
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യരംഗത്ത് പുതിയ കുതിച്ചുചാട്ടവുമായി ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ദമ്മാം ശാഖയുടെ ഗ്രാൻഡ് ഓപണിങ് ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലായി പൂർത്തിയായി. സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെയാണ് ക്ലിനിക് പ്രവർത്തനമാരംഭിച്ചത്.
ക്ലിനിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ബോർഡ് അംഗം വസീം അൽ ഖത്താനി നിർവഹിച്ചു. ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, ജൂബൈൽ ബാലദിയ വൈസ് പ്രസിഡൻറ് അബു ഖലീഫ, സി.ഇ.ഒ ശ്രീ. മുഹമ്മദ് സർഫ്രാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ക്ലിനിക് ഇനിമുതൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സി.ഇ.ഒ. മുഹമ്മദ് സർഫ്രാസ് അറിയിച്ചു.
ഫാർമസി വിഭാഗം എക്സ്പർടൈസസ് ഗ്രൂപ് പ്രതിനിധികൾ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം എൻ.എസ്.എച്ച് കൗണ്ടി പ്രോക്യൂർമെൻറ് മാനേജർ കുമാർ, കെ.എം. റിയാസ് എന്നിവർ നിർവഹിച്ചു. എമർജൻസി വിഭാഗം ബദർ അൽ റബിയ ക്ലിനിക് ഉടമയായ അഹമ്മദ് പുളിക്കൽ (വല്യപുക്ക), ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഫിസിയോതെറപ്പി വിഭാഗം പി.എ ഗ്രൂപ് പ്രതിനിധികളായ അബ്ദുൽ ലത്തീഫ്, സൽമാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫാമിലി ക്ലിനിക് ഒ.ഐ.സി.സി ഹുസ്ന സൈഫും ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ജൂബൈൽ ശാഖയിലെ പീഡിയാട്രിക് സ്പെഷലിസ്റ്റ് ഡോ. ശുഭാംഗിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇഖാമ, ബാലദിയ വിഭാഗങ്ങളുടെ ഉദ്ഘാടനം ദാന മാൾ മാനേജ്മെൻറ് ഡയറക്ടർമാരായ ഖാലിദ് സഹാദി, അബ്ദുള്ള സഹാദി എന്നിവർ നിർവഹിച്ചു. റേഡിയോളജി വിഭാഗം നെക്സസ് മിഡിൽ ഈസ്റ്റ് കമ്പനി സി.ഇ.ഒ ശ്രീ. ഇംതിയാസ് ഉദ്ഘാടനം ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ കോർപറേറ്റ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ ദമ്മാമിൽ ആരംഭിച്ച ഈ പുതിയ ശാഖ, മേഖലയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ദമ്മാമിലെ ആരോഗ്യ പരിരക്ഷാ രംഗത്ത് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ ശാഖയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

