ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളുടെ ഹ്യുമൻ മൊസൈക്ക്​ ഗിന്നസിൽ

10:13 AM
15/11/2017
Guinness record
അബീർ മെഡിക്കൽ ഗ്രൂപ്​ ചെയർമാൻ മുഹമ്മദ്​ ആലുങ്ങൽ അധികൃതരിൽ നിന്ന്​ ഗിന്നസ് സർട്ടിഫിക്കറ്റ്​ ഏറ്റു വാങ്ങുന്നു
ജിദ്ദ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾ ഒരുക്കിയ ഹ്യുമൻ മൊസൈക്ക്​  ഗിന്നസിൽ ഇടം നേടി. അബീർ മെഡിക്കൽ ഗ്രൂപ്പ് ജിദ്ദ  ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ഹ്യൂമൻ മൊസൈക്കിനാണ്  ലോക റെക്കോർഡ്​ ലഭിച്ചു.  4500 വിദ്യാർഥികൾ പെങ്കടുത്ത ഏറ്റവും വലിയ ഹ്യുമൻ മൊസൈക്കാണ്​ സ്​കൂൾ അങ്കണത്തിൽ ഒരുക്കിയത്​. വിദ്യാർഥികൾ നിരയൊപ്പിച്ച്​ നിന്ന്​ ചതുരാകൃതിയിലുള്ള വെളുത്ത ബോർഡുകൾ ഉയർത്തിപ്പിടിച്ചതോടെ ലോക ഭൂപട പശ്​ചാത്തലത്തിൽ  പ്രമേഹദിനം, സൗദി വിഷൻ 2030, അബീർ ​ഗ്രൂപ്​ എന്നിവയുടെ ലോഗോ തെളിഞ്ഞു.  ലോക ഗിന്നസ്സ് ബുക്ക് പ്രതിനിധി ഹൊദ കച്ചബ് ഔദ്യാഗിക റെക്കോർഡ്​ പ്രഖ്യാപനം നടത്തി.  2015ല്‍ ഇറാഖില്‍ നിർമിച്ച ഹ്യുമൻ മൊസൈക്കി​​െൻറ  റെക്കോർഡ് ഇതോടെ മാറ്റി എഴുതുകയായിരുന്നു. പ്രമേഹരോഗത്തിനെതിരായ ബോധവത്​കരണമാണ് ലക്ഷ്യമെന്ന് സംഘാടകരായ അബീർ മെഡിക്കൽ ഗ്രൂപ്പ് സാരഥികൾ പറഞ്ഞു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ നൂർറഹ്​മാൻ ശൈഖ് മുഖ്യതിഥിയായിരുന്നു. അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ  മുഹമ്മദ് സയ്യിദ് മസ്ഊദ് ഹെഡ്മാസ്​റ്റര്‍ നൗഫല്‍ പാലക്കോത്ത്, സ്‌കൂള്‍ ചെയര്‍മാന്‍ ആസിഫ് ദാവൂദി, സാമൂഹിക സാംസ്കാരിക നേതാക്കൾ പെങ്കടുത്തു. അബീർ മെഡിക്കൽ ഗ്രൂപ്​ ചെയർമാൻ മുഹമ്മദ്​ ആലുങ്ങൽ   അധികൃതരിൽ നിന്ന്​ സർട്ടിഫിക്കറ്റ്​ ഏറ്റു വാങ്ങി. 
COMMENTS