അൽഅഹ്സയിലെ പ്രമേഹ ചികിത്സാകേന്ദ്രത്തിന് ഗിന്നസ് റെക്കോഡ്
text_fieldsഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് അൽഅഹ്സയിലെ
പ്രമേഹ ചികിത്സാകേന്ദ്രം അധികൃതർക്ക് കൈമാറുന്നു
അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലുൾപ്പെടുന്ന അൽഅഹ്സയിലെ പ്രമേഹ ചികിത്സാകേന്ദ്രത്തിന് ഗിന്നസ് റെക്കോഡ്. ടൈപ് വൺ പ്രമേഹബാധിതരെ, പ്രത്യേകിച്ച് കുട്ടികളെ ബോവധത്കരിക്കാനും ചികിത്സക്കുമായി നടത്തിയ ശ്രമങ്ങൾക്കും ഒരേസമയം പ്രമേഹബാധിത കുട്ടികളെ ബോധവത്കരിക്കാൻ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം നടത്തിയതിനുമാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത്. ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
2020 ജനുവരിയിലാണ് കേന്ദ്രം സ്ഥാപിച്ചത്. അന്ന് മുതൽ ടൈപ് വൺ പ്രമേഹമുള്ള (കുട്ടികളെ ബാധിക്കുന്ന) രോഗികളെ ചികിത്സിക്കുന്നതിൽ ആഗോള ഫലങ്ങളാണ് കേന്ദ്രം രേഖപ്പെടുത്തിയത്.
കുട്ടികളുടെ ആശുപത്രിവാസ നിരക്ക് ആഗോള ശരാശരിയായ എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറക്കാൻ കേന്ദ്രത്തിന് കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്. ഷുഗർ നിയന്ത്രണ വിധേയമാകുക, രോഗികളുടെ ജീവിതനിലവാരം നൂറുശതമാനം ഉയർത്തുക, ഗുണഭോക്തൃ സംതൃപ്തി നൂറുശതമാനമായി വർധിപ്പിക്കുക തുടങ്ങി നിരവധി നേട്ടങ്ങൾ കേന്ദ്രത്തിന് കൈവരിക്കാനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

