Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ രാജാവിന്റെ അതിഥി തീർഥാടകർ പ്രവാചക ചരിത്ര മ്യൂസിയം സന്ദർശിച്ചു

text_fields
bookmark_border
സൽമാൻ രാജാവിന്റെ അതിഥി തീർഥാടകർ പ്രവാചക ചരിത്ര മ്യൂസിയം സന്ദർശിച്ചു
cancel

മദീന: ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ പദ്ധതിക്ക് കീഴിലെ നാലാം ബാച്ച് ഉംറ തീർഥാടകർ മദീനയിലെ പ്രവാചക ചരിത്രത്തിന്റെയും ഇസ്‍ലാമിക സംസ്കാരത്തിന്റെയും അന്താരാഷ്ട്ര പ്രദർശനവും മ്യൂസിയവും സന്ദർശിച്ചു.

മദീന സന്ദർശനത്തോടനുബന്ധിച്ച് തീർഥാടകർക്കായി തയ്യാറാക്കിയ സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. മ്യൂസിയത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശകർ കണ്ട് മനസ്സിലാക്കി.

ആധുനിക പ്രദർശന സാങ്കേതികവിദ്യകൾ, ത്രീ-ഡി പാനലുകൾ, എജ്യുക്കേഷണൽ പനോരമകൾ, സിനിമാറ്റിക് പ്രദർശന ഹാളുകൾ എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‍ലാമിന്റെ ഉദാരത, പ്രവാചക ചരിത്രം, പ്രവാചകന്മാരുടെ മഹത്വങ്ങൾ എന്നിവ വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും സന്ദർശകർ കണ്ടു.

നാലാം ബാച്ചിൽ 21 രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമായി 250 തീർഥാടകരാണുള്ളത്. ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, കസാക്കിസ്താൻ, കിർഗിസ്താൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്താൻ, അസർബൈജാൻ, തുർക്കി, ജോർജിയ, റഷ്യ, ഭൂട്ടാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വാനുവാട്ടു, സോളമൻ ദ്വീപുകൾ, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King Salman’s guest pilgrims visited the International Museum of the Prophet's Biography and Islamic Civilization
Next Story