Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകീ​ട​നാ​ശി​നി...

കീ​ട​നാ​ശി​നി കു​ടി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
obit news
cancel
camera_alt

അ​ബു കാ​ട്ടു​പീ​ടി​യേ​ക്ക​ൽ

റി​യാ​ദ്: കീ​ട​നാ​ശി​നി കു​ടി​ച്ച്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. റി​യാ​ദി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ബു കാ​ട്ടു​പീ​ടി​യേ​ക്ക​ൽ (57) ആ​ണ് കീ​ട​നാ​ശി​നി കു​ടി​ച്ച് ന​സീം അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഇ​ദ്ദേ​ഹം അ​തി​നു​ള്ള മ​രു​ന്ന്​ സ്ഥി​ര​മാ​യി ക​ഴി​ച്ചി​രു​ന്നു. മ​രു​ന്ന് തീ​രു​ന്ന മു​റ​ക്ക് നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ക്ക​ലാ​യി​രു​ന്നു പ​തി​വ്. ഇ​തി​നി​ടെ, മ​രു​ന്ന് ക​ഴി​ഞ്ഞ​പ്പോ​ൾ നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന്​ വി​ഭ്രാ​ന്തി കാ​ണി​ച്ച ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ സ​ഹോ​ദ​ര​ന്മാ​ർ വി​മാ​ന ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, പോ​കാ​ൻ അ​ബു ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്​ കീ​ട​നാ​ശി​നി കൊ​ണ്ടു​വ​ന്ന് സ​ഹോ​ദ​ര​ന്മാ​രു​ടെ മു​ന്നി​ൽ​വെ​ച്ച് അ​ൽ​പം കു​ടി​ച്ചു. ബാ​ക്കി പു​റ​ത്തേ​ക്ക് തു​പ്പു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ന​സീം അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ 27 ദി​വ​സം വെ​ന്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തേ മൂ​ന്നു പ്രാ​വ​ശ്യം ഇ​ദ്ദേ​ഹ​ത്തെ ഇ​ങ്ങ​നെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പി​ന്നീ​ട് സു​ഖ​മാ​യ​ശേ​ഷം തി​രി​ച്ചു​വ​രും. ഭാ​ര്യ: നു​സ്ര​ത്ത് മോ​ൾ. മ​ക്ക​ൾ: ഷ​ഹ്​​മ, മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, മു​ഹ​മ്മ​ദ് ഷ​മീ​ൻ. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ, അ​ബ്​​ദു​സ്സ​മ​ദ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GudalurGulf Newspesticideobit news
News Summary - Gudalur Swadeshi dies after consuming pesticide
Next Story