'ഗുക്ക' ഇ -ഐറ്റ് ക്ലാഷ് ക്രിക്കറ്റ് 2020ൽ ഗൂക്കാ ദമ്മാം കിരീടം ചൂടി
text_fieldsഗൂക്കാ ഇ െഎറ്റ് ക്ലാഷ് ക്രിക്കറ്റ് ടൂർണമെൻറിൽ വിജയികളായ ഗൂക്കാ ദമ്മാം ടീം
ദമ്മാം: 'ഗൂക്കാ' ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 'ഗൂക്കാ ഇ- ഐറ്റ് 2020' ക്രിക്കറ്റ് ടൂർണമെൻറിൽ അഞ്ച് റൺസിന് ഗൂക്കാ ദമ്മാം ജേതാക്കളായി.
ആദ്യം ബാറ്റുചെയ്ത ഗൂക്കാ ദമ്മാം ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എടുത്തു. ഹഖ്ദാർ 25 റൺസ് നേടി. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ കാസ്ക് ടീം മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും നാല് വിക്കറ്റ് നഷ്ടത്തിൽ 62 റൺസിൽ ഒതുങ്ങുകയായിരുന്നു. ആദിൽ ഭട്ട് ഗൂക്കക്ക് വേണ്ടി 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
ആദിൽ ഭട്ടിനെ ടൂർണമെൻറിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഹഖ്തറാണ് ടൂർണമെൻറിലെ മികച്ച ബാറ്റ്സ്മാൻ. കാസ്ക് ടീമിലെ റസാഖിന് ബെസ്റ്റ് ബൗളർക്കുള്ള ട്രോഫിയും സമ്മാനിച്ചു. ആദ്യ സെമി ഫൈനലിൽ ഗൂക്ക ടീം ഗോൾഡൻ ഈഗിൾസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനലിൽ അവഞ്ചേഴ്സ് ദമ്മാമിനെ ആറ് വിക്കറ്റിനാണ് കാസ്ക് തോൽപിച്ചത്.

