Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ...

മക്കയിലെ പുണ്യസ്ഥലങ്ങളിൽ പച്ചപ്പണിയിക്കുന്നു

text_fields
bookmark_border
മക്കയിലെ പുണ്യസ്ഥലങ്ങളിൽ പച്ചപ്പണിയിക്കുന്നു
cancel
camera_alt

മ​ക്ക​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​പ്പോ​ൾ

മ​ക്ക: പ​രി​സ്ഥി​തി സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ 60,000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. റോ​യ​ൽ ക​മീ​ഷ​ൻ ഫോ​ർ മ​ക്ക സി​റ്റി ആ​ൻ​ഡ് ഹോ​ളി സൈ​റ്റ്‌​സി​െൻറ കീ​ഴി​ലു​ള്ള കി​ദാ​ന ഡെ​വ​ല​പ്‌​മെൻറ്​ ക​മ്പ​നി​യാ​ണ് ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 40,000 പു​തി​യ മ​ര​ങ്ങ​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ 20,000 മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, പു​ണ്യ​ഭൂ​മി​യി​ലെ ആ​കെ വൃ​ക്ഷ​ങ്ങ​ളു​ടെ എ​ണ്ണം ഇ​തോ​ടെ 60,000 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ഹ​ജ്ജ് സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഹ​രി​ത വി​സ്തൃ​തി​യി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന​വാ​ണ് ഇ​തോ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ശാ​ഇ​റി​ലെ ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ല​ഘൂ​ക​രി​ക്കാ​നും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കി​ട​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ണ​ലും കു​ളി​ർ​മ​യും ന​ൽ​കു​ന്ന സു​ഖ​പ്ര​ദ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നും ഈ ​ഹ​രി​ത​വ​ൽ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കും. പ്രാ​ദേ​ശി​ക​മാ​യ കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള പ്ര​ത്യേ​ക ത​രം സ​സ്യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് കി​ദാ​ന ഡെ​വ​ല​പ്‌​മെൻറ്​ ക​മ്പ​നി വ്യ​ക്ത​മാ​ക്കി. സ​സ്യ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​ക്കും പ​രി​പാ​ല​ന​ത്തി​നും പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

സൗ​ദി വി​ഷ​ൻ 2030, ഗ്രീ​ൻ സൗ​ദി ഇ​നി​ഷ്യേ​റ്റീ​വ് എ​ന്നി​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും തീ​ർ​ഥാ​ട​ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള കി​ദാ​ന​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​നേ​ട്ട​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ ന​ഗ​ര​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ ഒ​രു തീ​ർ​ഥാ​ട​ന അ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി തെ​ളി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Greening the holy sites of Mecca
Next Story